രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു, 17,336 പേർക്ക് കൂടി വൈറസ് ബാധ

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ 17,336 പേർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 4,294 പുതിയ കോസുകളാണ് റിപ്പോർട്ട് ചെയ്തത്.

88,284 പേർ നിലവിൽ ചികിത്സയിലാണ്. പ്രതിദിന കേസുകളിൽ 124 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

24 മണിക്കൂറിനുള്ളിൽ 13 പേർ രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,24,954 ആയി. ദിനംപ്രതിയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമാണ്. 4,33,62,294 പേർക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം.

മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം. തലസ്ഥാവമായ മുംബൈയിൽ മാത്രം 2500ലധികം കേസുകളാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്.

ജൂൺ അവസാനം മുതൽ ജൂലൈ ആദ്യവാരം വരെ കോവിഡ് കേസുകൾ കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - Covid is on the rise in the country, with another 17,336 people infected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.