കോവിഡ്: തമിഴ്നാട്ടിലേക്ക്​ പോകണമെങ്കിൽ ഇ-പാസ്​ നിർബന്ധം

കു​മ​ളി/​പാ​ല​ക്കാ​ട്​: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ അ​തി​ർ​ത്തി​ക​ട​ക്കാ​ൻ പാ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ.

ക​ർ​ണാ​ട​ക, പു​തു​ച്ചേ​രി, ആ​ന്ധ്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നൊ​ഴി​കെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ​രു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും വ്യാ​ഴാ​ഴ്​​ച മു​ത​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​റി​െൻറ ഇ-​പാ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇതുമൂലം വാ​ള​യാ​ർ അ​തി​ർ​ത്തി​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ്​ കു​ടു​ങ്ങി​യ​ത്. ഇ-​പാ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​രെ കേ​ര​ള​ത്തി​ലേ​ക്ക്​ തി​രി​ച്ചു​ വി​ടു​ക​യാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കേ​ര​ള​ത്തി​ൽ​നി​ന്ന്​ പോ​കു​ന്ന​വ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഏ​റെ ബാ​ധി​ക്കും. https://eregister.tnega.org ലി​ങ്ക്​ വ​ഴി ഇ ​പാ​സി​ന്​ അ​പേ​ക്ഷി​ക്കാം.

Tags:    
News Summary - covid: e-pass compulsory in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.