തെലങ്കാനയിൽനിന്ന് നല്ല വാർത്ത; കോവിഡ് വ്യാപനം കുറഞ്ഞു, സ്ഥിതി നിയന്ത്രണവിധേയം

ഹൈദരാബാദ്: ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും കോവിഡ് രൂക്ഷമാകുന്ന വാർത്തക്കിടയിൽ തെലങ്കാനയിൽനിന്ന്​ ആശ്വാസകരമായ വാർത്ത. സംസ്​ഥാനത്ത്​ കോവിഡ് വ്യാപനം കുറഞ്ഞതായി ചീഫ് സെക്രട്ടറി സോമേഷ് കുമാർ. രോ​ഗവ്യാപനം കുറയുകയും സ്ഥിതി നിയന്ത്രണവിധേയമായെന്നും അദ്ദേഹം മധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവി​െൻറ നിർദേശങ്ങളും നടപടികളും കൃത്യമായി പാലിച്ചതിനാലാണ് വ്യാപനം തടയാനായത്. ദിവസം നാല് തവണ അദ്ദേഹം രോ​ഗവ്യാനത്തെ കുറിച്ച് അവലോകനം നടത്താറുണ്ടായിരുന്നു. രോ​ഗവ്യാപനം കുറക്കാനായി അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദശിച്ചു.

പണം ഒരു പ്രശ്നമാകരുത്, എത്ര പണം ചെലവഴിച്ചാലും കോവിഡിനെ പിടിച്ചുകെട്ടിയാൽ മതിയെന്ന് അദ്ദേഹം ധൈര്യം നൽകി. കൂടെ എല്ലാ ആശുപത്രിയിലും ഓക്സിജൻ ലഭ്യമാണെന്ന് അദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്തുവെന്നും സോമേഷ് കുമാർ വ്യക്തമാക്കി.

സെപ്റ്റംബറിൽ സംസ്ഥാനത്ത് 18000 ബെഡുകളാണ് ഉണ്ടായിരുന്നത്. ഇന്ന് അത് 52,000 ആയി ഉയർന്നു. രാജ്യത്തി​െൻറ വിവിധ സംസ്ഥാനങ്ങളിൽനിന്ന് പലരും കോവിഡ് ചികിത്സക്കായി വരുന്നുണ്ട്. 33 എയർ ആംബുലൻസ് ഇങ്ങനെ തെലങ്കാനയിലേക്ക് എത്തിയിട്ടുണ്ടെന്നും അവർക്ക് മികച്ച ചികിത്സ നൽകാൻ കഴിയുന്നുവെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Tags:    
News Summary - covid 19, Covid cases, Telangana,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.