രാജ്യത്ത് പുതുതായി 11,106 പേർക്ക് കൂടി കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് ക‍ഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,106 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,44,89,623 ആയി ഉയർന്നു.

കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കിൽ നിന്നും ഏഴ് ശതമാനത്തിൻറെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം വെള്ളിയാഴ്ച 459 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,65,082 ആയി ഉയർന്നു.

നിലവിൽ 1,26,620 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ദിനംപ്രതിയുള്ള കോവിഡ് കേസ് കഴിഞ്ഞ 42 ദിവസമായി ഇരുപതിനായിരത്തിൽ താഴെയാണ്. 

Tags:    
News Summary - Covid added 11,106 new people to the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.