മോദിയുടെ ആഹ്വാനത്തെ പിന്തുണക്കാൻ പടക്കം പൊട്ടിച്ചു; കെട്ടിടത്തിന്​ തീപിടിച്ചു

ജയ്​പൂർ: കോവിഡ്​ 19 പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്​ത ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിക്കവേ കെ ട്ടിടത്തിന്​ തീപിടിച്ചു. രാജസ്ഥാനിലെ ജയ്​പൂരിലാണ്​ പടക്കം കത്തിക്കുന്നതിനിടെ കെട്ടിടത്തിന്​ തീപിടിച്ചത്​.

മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിങാണ് ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. ആർക്കും അപകടമില്ലെന്നും തീയണച്ചതായും അധികൃതർ അറിയിച്ചെന്ന്​​ മാഹിം പ്രതാപ് സിങ്​ ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത്​ പലയിടത്തും ദീപാവലിക്ക്​ സമാനമായി പടക്കങ്ങൾ പൊട്ടിക്കുകയും കരഘോഷം മുഴക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - covid 19 rajasthan fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.