വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ശക്​തമാക്കുന്നു; മസൂറിയിൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധം

ഡെറാഡൂൺ: കോവിഡ്​ രണ്ടാം തരംഗത്തിനിടയിലും വിനോദസഞ്ചാര കേ​​ന്ദ്രങ്ങളിൽ തിരക്ക്​ വർധിച്ചതിനെ തുടർന്ന്​ നിയന്ത്രണം ശക്​തമാക്കുന്നു. മറ്റ്​ സംസ്ഥാനങ്ങളിൽ നിന്ന്​ മസൂറിയിലെത്തുന്ന സഞ്ചാരികൾക്ക്​ ഉത്തരാഖണ്ഡ്​ സർക്കാർ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കി. മസൂറിയിൽ വൻതോതിൽ സഞ്ചാരികൾ എത്തിയതിനെ തുടർന്നാണ്​ നടപടി. കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റില്ലാതെ വരുന്നവരെ കൊലുഹകേട്ടിൽ തടയുമെന്ന്​ ഉത്തരാഖണ്ഡ്​ സർക്കാർ അറിയിച്ചു.

കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​ അനുവദിച്ചതിനെ തുടർന്ന്​ നിരവധി പേരാണ്​ മസൂറിയിലെത്തുന്നത്​. ഇവരൊന്നും കോവിഡ്​ മാനദണ്ഡം കൃത്യമായി പാലിക്കുന്നില്ല. ഇതുമൂലം കോവിഡ്​ മൂന്നാം തരംഗമുണ്ടാവുമെന്നാണ്​ ആശങ്ക. ഇതിനാലാണ്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കിയതെന്ന്​ ഉത്തരാഖണ്ഡ്​ സർക്കാർ അറിയിച്ചു. ഹരിദ്വാറിലും സമാനസാഹചര്യമാണ്​ നില നിൽക്കുന്നതെന്നും സർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​.

ഉത്തരാഖണ്ഡിലെ മറ്റൊരു ടൂറിസം കേന്ദ്രമായ നൈനിറ്റാളിൽ വാരാന്ത്യങ്ങളിൽ ഇരുചക്ര യാത്രികർക്ക്​ നിരോധനമേർപ്പെടുത്തി. അതേസമയം, ഹിമാചൽപ്രദേശിലെ മണാലിയിൽ വലിയ രീതിയിൽ വിനോദസഞ്ചാരികൾ എത്തുന്നതിൽ ആശങ്കയുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. എന്നാൽ, മണാലിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഹിമാചൽപ്രദേശ്​ സർക്കാർ തയാറായിട്ടില്ല.

Tags:    
News Summary - Covid-19 negative report must for tourists flocking to Mussoorie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.