പ്രതിരോധം ശക്തം; ഇല്ലെങ്കിൽ രോഗികൾ രണ്ട് ലക്ഷം കവിഞ്ഞേനേ -കേന്ദ്രം

ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയ്ക്കെതിരെ ഇന്ത്യയുടെ പ്രതിരോധം ശക്തമായിരുന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോ ക്ഡൗണും നിയന്ത്രണ പ്രവർത്തനങ്ങളും ശക്തമാക്കിയിരുന്നില്ലെങ്കിൽ ഇപ്പോൾ രാജ്യത്ത് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിയുമായിരുന്നെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

കൃത്യമാ യ സമീപനത്തോടെയാണ് ഇന്ത്യ കാര്യങ്ങളെ പിന്തുടരുന്നത്. നിലവിൽ കോവിഡ് ചികിൽസക്ക് മാത്രമായി രാജ്യത്ത് 586 ആശുപത്രികളുണ്ട്. ഒരു ലക്ഷത്തിലധികം ഐസ്വലേഷൻ ബെഡ്ഡുകളും 11,500 ഐ.സി.യു ബെഡ്ഡുകളും കോവിഡ് രോഗികൾക്കായി ഉണ്ടെന്നും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഇതിനോടകം 7,447 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 642 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേർ മരിക്കുകയും 1,035 പുതിയ കേസുകൾ സ്ഥിരീകരിക്കുകയും ചെയ്തു. 239 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.

ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ച ശേഷം ഒറ്റ ദിവസം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്നാണ്. മഹാരാഷ്ട്രയിൽ ആണ് ഏറ്റവുമധികം രോഗികൾ - 1574.

തമിഴ്നാട് (911), ഡൽഹി (903), രാജസ്ഥാൻ (553) എന്നിവയാണ് കൂടുതൽ രോഗികളുള്ള മറ്റ് സംസ്ഥാനങ്ങൾ. കൂടുതൽ പേർ മരിച്ചതും മഹാരാഷ്ട്രയിലാണ് -110 പേർ. മധ്യപ്രദേശിൽ 33 ഉം ഗുജറാത്തിൽ 19 ഉം ഡൽഹിയിൽ 13 ഉം പേർ മരിച്ചു.


Tags:    
News Summary - Covid 19 in india Love Agarwal -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.