24 മണിക്കൂറിനിടെ 4 മരണം, 49 പുതിയ കേസുകൾ: കരുതൽ അനിവാര്യമെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ നാല് കോവിഡ് 19 മരണങ്ങളും 49 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തെന്ന് കേന്ദ്ര ആര ോഗ്യ മന്ത്രാലയം. സാമൂഹിക വ്യാപന ഭീഷണി ഇന്ത്യയിൽ നിലവിൽ ഇല്ലെങ്കിലും കരുതൽ ശക്തമാക്കിയില്ലെങ്കിൽ സ്ഥിതി വഷളാക ുമെന്ന മുന്നറിയിപ്പും അധികൃതർ നൽകി. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ മരുന്നുകളും ഗുളികകളും വീടുകളിൽ എത്തിക്കുന ്നതിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും.

രാജസ്ഥാൻ, കർണാടക, മഹാരാഷ്ട്ര, ജമ്മു-കശ്മീർ എന്നിവിടങ്ങളിലാണ് 24 മണിക്കൂറിനിടെ ഓരോ കോവിഡ് മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 16 ആയി. കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 656 ആണ്.
അധികൃതരുടെ നിർദേശം അനുസരിച്ച് എല്ലാവരും സാമൂഹിക അകലവും ചികിൽസയും ഫലപ്രദമായി പാലിച്ചാൽ സാമുഹിക വ്യാപനമെന്ന വിപത്തിൽ നിന്ന് രക്ഷനേടാമെന്ന് ആരോഗ്യ മന്ത്രാലയം ജോയൻറ്​ സെക്രട്ടറി ലവ് അഗർവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്നാൽ, നിർദേശങ്ങൾ പാലിക്കുന്നതിൽ അശ്രദ്ധ കാട്ടിയാൽ വലിയ വില കൊടുക്കേണ്ടി വരും. കോവിഡ് 19 ചികിൽസക്ക് മാത്രമായി ആശുപത്രികൾ ഒരുക്കാമെന്ന് 17 സംസ്ഥാനങ്ങൾ സമ്മതിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് അവശ്യ വസ്തുക്കളുടെ ഉൽപാദനവും വിതരണവും മുടങ്ങില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പു വരുത്തും. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും അഭയവും ഒരുക്കുമെന്ന് സംസ്ഥാന സർക്കാറുകൾ ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Covid 19 in india-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.