ഒരാൾക്ക് കൂടി ​കോവിഡ്​-19 സ്ഥിരീകരിച്ചു; ആകെ 29 പേർക്ക്, ജാഗ്രതയോടെ രാജ്യം

ന്യൂഡൽഹി: ഇന്ത്യയിൽ ഒരാൾക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി. ഗുരുഗ്രാമിലെ പേടിഎം കമ്പനിയിലെ ജീവനക്കാരനാണ് അവസാനമായി കൊറോണ സ്ഥിരീകരിച്ചത്. അടുത്തിടെ ഇയാൾ ഇറ്റലി സന്ദർശിച ്ചിരുന്നു. കൊറോണ ബാധ വ്യാപകമായി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് ഇറ്റലി.

നേരത്തെ ഇറ്റലിയിൽ നിന്നെത്ത ിയ 14 വിനോദസഞ്ചാരികൾക്കും ഒരു ഇന്ത്യക്കാരനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരെ ഡൽഹിയിലെ ഐ.ടി.ബി.പി ക്യാമ്പി​ല േക്ക്​ മാറ്റി​​. ഈ ക്യാമ്പിലെ ആറ്​ പേർക്ക് കൂടി​ കോവിഡ്​-19 സംശയിക്കുന്നുണ്ട്​.

ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ പ ൗരൻമാരെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ​ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിശോധനകൾക്ക്​ ശേഷമാവും ഇവരെ ഇന്ത്യയിൽ പ്രവേശിപ്പിക്കുക. കോവിഡ്​-19യുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ മന്ത്രിതല സംഘത്തിൻെറ യോഗം ചേരും​. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്നവരെ പരിശോധിക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​. ഇറ്റലി അവരുടെ പൗരൻമാരെ ഇപ്പോൾ തിരിച്ചയക്കേ​ണ്ടെന്ന നിലപാടാണ്​ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേസമയം, ​കോവിഡ്​-19 ബാധയുടെ പശ്​ചാത്തലത്തിൽ ഹോളി ആഘോഷങ്ങൾ ഒഴിവാക്കണമെന്ന്​ ആരോഗ്യപ്രവർത്തകർ നിർദേശിച്ചു. ഹോളി ആഘോഷങ്ങളിൽ പ​ങ്കെടുക്കില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മഹാരാഷ്​ട്രയിലും രണ്ട്​ പേർക്ക്​ രോഗം ബാധിച്ചതായി സംശയിക്കുന്നു. മുംബൈ, പൂണെ എന്നിവടങ്ങളിൽ രോഗബാധ സംശയിക്കുന്ന രണ്ട്​ പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്​.

രാ​ജ്യാ​ന്ത​ര യാ​ത്രി​ക​ർ​ക്ക്​ പ​രി​ശോ​ധ​ന
എ​ല്ലാ രാ​ജ്യാ​ന്ത​ര വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്കും ഇ​നി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​ൻ. ര​ണ്ടു മാ​സ​ത്തി​നി​ടെ 5,89,000 പേ​രെ പ​രി​ശോ​ധി​ച്ചു. നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ൽ 10 ല​ക്ഷം​പേ​രെ​യും പ​രി​ശോ​ധി​ച്ചു. കോ​വി​ഡ്​ ക​ണ്ടെ​ത്തി​യ ഇ​റ്റാ​ലി​യ​ൻ സ​ഞ്ചാ​രി​ക​ളി​ൽ 14 പേ​രെ ഡ​ൽ​ഹി​യി​ൽ പ്ര​ത്യേ​ക വാ​ർ​ഡി​ലേ​ക്കു​ മാ​റ്റി. ക​ഴി​ഞ്ഞ​മാ​സം രാ​ജ​സ്​​ഥാ​നി​ലെ ജ​യ്​​പു​രി​ലേ​ക്ക്​ യാ​ത്ര​ചെ​യ്​​ത​വ​രാ​ണ്​ ഇ​വ​ർ.

വി​ദേ​ശ​ത്ത്​ 17 ഇ​ന്ത്യ​ക്കാ​ർ​ക്ക്​ വൈ​റ​സ്​ ബാ​ധ
ജ​പ്പാ​നി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര ക​പ്പ​ലി​ൽ 16ഉം ​യു.​എ.​ഇ​യി​ൽ ഒ​രാ​ൾ​ക്കും അ​ട​ക്കം 17 ഇ​ന്ത്യ​ക്കാ​രാ​ണ്​ വി​ദേ​ശ​ത്ത്​ ​കോ​വി​ഡ്​ ബാ​ധി​ത​രാ​യി ഉ​ള്ള​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ലോ​ക്​​സ​ഭ​യി​ൽ പ​റ​ഞ്ഞു. മു​ൻ​ക​രു​ത​ലാ​യി ഇ​റ്റ​ലി, ഇ​റാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ ഇ​ന്ത്യ​യി​ലേ​ക്ക്​ വ​രു​ന്ന​തി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തും.

Tags:    
News Summary - Covid-19 in india-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.