ചണ്ഡിഗഢിൽ ആദ്യ കോവിഡ്

ന്യൂഡൽഹി: ചണ്ഡിഗഢിൽ ആദ്യ കോവിഡ്​ 19 റിപ്പോർട്ട്​ ചെയ്​തു. 23 വയസുള്ള യുവതിക്കാണ്​ കോവിഡ്​ 19 സ്ഥിരീകരിച്ചത്​. ഇവർ അടുത്തിടെ ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയതാണ്​. ചണ്ഡിഗഢ്​ സെക്ടർ 21 ൽ താമസിക്കുന്ന യുവതിക്ക്​ മാർച്ച് 15നാണ് രോഗലക്ഷണം അനുഭവപ്പെട്ടത്​. യുവതി സെക്ടർ 32ലെ സർക്കാർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്​.

കശ്​മീരിൽ ബുധനാഴ്​ച ആദ്യ കോവിഡ്​ 19 സ്ഥിരീകരണം നടന്നിരുന്നു. ശ്രീനഗറിലായിരുന്നു രോഗം സ്ഥിരീകരിച്ചത്​. ശ്രീനഗർ മുൻസിപ്പൽ കോർപറേഷൻ മേയർ ജുനൈദ്​ അസിം മട്ടുവാണ്​ ഇക്കാര്യം ട്വീറ്റ്​ ചെയ്​തത്​. ജമ്മുകശ്മീരിൽ തീർഥാടകർക്കും ഭക്തർക്കും മതസ്ഥലങ്ങളിൽ ഒത്തുചേരുന്നതിന് ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്​.

ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 170 ആയി.മഹാരാഷ്​ട്രയിലാണ്​ കോവിഡ്​ 19 കൂടുതലും റിപ്പോർട്ട്​ ചെയ്​തത്​. മൂന്ന്​ വിദേശ പൗരൻമാർക്ക്​ ഉൾപ്പെടെ 47 പേർക്കാണ്​ മഹാരാഷ്​ട്രയിൽ കോവിഡ്​സ്ഥിരീകരിച്ചത്.ആന്ധ്രയിൽ ഒരാൾക്കു കൂടി കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കർണാടകയിലും ഡൽഹിയിലും മഹാരാഷ്​ട്രയിലുമായി മൂന്ന്​ പേരാണ്​ രാജ്യത്ത്​ കോവിഡ്​ 19 ബാധിച്ച്​ മരിച്ചത്​. മുൻകരുതൽ നടപടിയുടെ ഭാഗമായി ഉത്തർപ്രദേശ്​, രാജസ്ഥാൻ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്​.

Tags:    
News Summary - covid 19: Chandigarh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.