മുംബൈയിൽ ​കോവിഡ്​ ബാധിതർ കുതിക്കുന്നു; ഐ.സി.യുവും വെൻറിലേറ്ററുകളും നിറഞ്ഞു

മുംബൈ: നഗരത്തിൽ കോവിഡ്​ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ അത്യാഹിത വിഭാഗവും വ​െൻറിലേറ്ററുകളും നിറഞ്ഞതായി അധികൃതർ. അത്യാഹിത വിഭാഗത്തിൽ 99ശതമാനവും വ​െൻറിലേറ്ററുകളിൽ 94 ശതമാനവും ഉപയോഗത്തിലാ​ണ്​. രോഗികൾ കൂടിയാൽ ഇവയുടെ എണ്ണം തികയാതെ വരുമെന്ന്​ ബ്രിഹാൻ മുംബൈ കോർപ​റേഷൻ അധികൃതർ അറിയിച്ചു.  

ജൂൺ 11 വരെ മുംബൈയിൽ 1181 ​അത്യാഹിത വിഭാഗ കിടക്കകൾ ഒരുക്കിയിരുന്നു. ഇതിൽ1167 എണ്ണത്തിലും രോഗികളെ പ്രവേശിപ്പിച്ചു. 14 കിടക്കകൾ മാത്രമാണ്​ ഒഴിവുള്ളത്​. 530 വ​െൻറിലേറ്ററുകളിൽ 497 എണ്ണവും ഉപയോഗിച്ചു. ഓക്​സിജൻ സൗകര്യമുള്ള 5260 കിടക്കളിൽ 3986 എണ്ണവും രോഗികൾ നിറഞ്ഞു. 24 ശതമാനം മാത്രമാണ്​ ഇവയിൽ ഒഴിവുള്ളത്​. 

നഗരത്തിൽ കോവിഡ്​ രോഗികളെ ചികിത്സിക്കുന്നതിനായി നിരവധി ആശുപത്രികൾ സജ്ജമാക്കിയിരുന്നു. ഇത്തരത്തിൽ ഒരുക്കിയ 10,490 കിടക്കകളിൽ 9098 എണ്ണവും നിറഞ്ഞു. 13 ശതമാനം മാ​ത്രമാണ്​ ഒഴിവുള്ളതെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. 

രാജ്യത്ത്​ കോവിഡ്​ ഏറ്റവും കൂടുതൽ പിടിമുറുക്കിയ നഗരം മുംബൈയാണ്​. 55,000 കോവിഡ്​ കേസുകളാണ്​ ഇതുവരെ റിപ്പോർട്ട്​ ​െചയ്​തത്​. 2044 ആണ്​ മരിച്ചവരുടെ എണ്ണം. ഒരു ദിവസം ആയിരത്തിൽ അധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും 100ഓളം പേർ മരിക്കുകയും ചെയ്യുന്നുണ്ട്​. 

സർക്കാർ നിർദേശപ്രകാരം ഗുരുതര രോഗലക്ഷണമുള്ളവരെ മാത്രമാണ്​ നിലവിൽ ആ​ശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. ചെറിയ ലക്ഷണമുള്ളവരെ വീടുകളിൽ നിരീക്ഷണത്തിൽ വിടുകയാണ്​ ചെയ്യുക. കോവിഡ്​ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടു​തൽ കിടക്ക സൗകര്യമൊരുക്കുമെന്ന്​ കോർപറേഷൻ അധികൃതർ അറിയിച്ചു. 

Tags:    
News Summary - COVID 19 Cases Spike In Mumbai -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.