ഇന്ത്യയിൽ 6,725 പേർക്ക്​ കോവിഡ്; 226 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ 19 വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6,725 ആയി ഉയർന്നു. കോവിഡ്​ സ്ഥിരീകരിച്ച 5095 പേര ാണ്​ ചികിത്സയിലുള്ളത്​. ഇതുവരെ 620 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ആകെ മരണം 226 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള് ളിൽ 540 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 17 മരണങ്ങൾ റിപ്പോർട്ട്​ ​െചയ്​തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ ം അറിയിച്ചു.

ഏറ്റവും കൂടുതൽ കോവിഡ്​ കേസുകളുള്ള മഹാരാഷ്​ട്രയിൽ രോഗബാധിതരുടെ എണ്ണം 1135 ആയി ഉയർന്നു. 72 പേർ മരിച്ചു. പൂനെ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ മാസ്​ക്​ ഉപയോഗിക്കുന്ന നിർബന്ധമാക്കി ജില്ലാ കലക്​ടർമാർ ഉത്തരവ്​ പുറത്തിറക്കി.

ഡൽഹി, മുംബൈ, ഗാസിയാബാദ്​, ലഖ്​നോ തുടങ്ങി രാജ്യത്തെ പ്രധാന കോവിഡ്​ അതിവ്യാപന മേഖലകളെല്ലാം കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ പൂർണമായും അടച്ചിട്ടു. ഡൽഹിയിലെ 20 മേഖലകളും ഉത്തർപ്രദേശിലെ നോയിഡയും ഗാസിയാബാദും ഉൾപ്പെടെ 13 മേഖലകളുമാണ്​ കർഫ്യൂവിന്​ സമാനമായി അടച്ചിട്ടത്​. ​അടച്ചിട്ട പ്രദേശത്തുള്ളവർ നിർബന്ധമായും മാസ്​ക്​ ധരിക്കണമെന്നും മാസ്​ക്​ ധരിക്കാതെ പുറത്തിറങ്ങുന്നത്​ കുറ്റമാണെന്നും അറിയിച്ചിട്ടുണ്ട്​.

അതേമസയം, ജമ്മുവിലും ​ഝാർഖണ്ഡിലും ആദ്യ കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ജമ്മുവിലെ ഉദ്ദംപൂരിൽ കോവിഡ്​ ചികിത്സയിലായിരുന്ന 61കാരനാണ്​ മരിച്ചത്​. ഝാർഖണ്ഡിലെ ബൊക്കാറോയിലാണ്​ ആദ്യമരണം റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. ബംഗ്ലാദേശിലേക്ക്​ യാത്ര ചെയ്​ത കോവിഡ്​ പോസിറ്റീവായ സ്​ത്രീയുമായി സമ്പർക്കത്തിലിരുന്ന 65 കാരനാണ്​ മരിച്ചത്​.

Tags:    
News Summary - Covid-19 cases in India rise to 5,734, 166 deaths recorded - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.