ടിപ്പു സുൽത്താനെ കുറിച്ചുള്ള പുസ്തക വിൽപന തടഞ്ഞ് കോടതി

ബംഗളൂരു: മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച പുസ്തകത്തിൽ തെറ്റായ വിവരങ്ങളുൾപ്പെടുത്തിയെന്നത് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിൽ പുസ്തകത്തിന് കോടതി വിലക്ക്.മൈസൂരുവിലെ രംഗായനയുടെ ഡയറക്ടർ അദ്ദണ്ഡ കരിയപ്പ എഴുതിയ ടിപ്പു നിജ കനസുഗളു (ടിപ്പു സത്യ സ്വപ്നങ്ങൾ ) എന്ന പുസ്തകത്തിന്റെ വിതരണവും വിൽപനയും തടഞ്ഞ് ബംഗളൂരുവിലെ 14ാം അഡീഷനൽ സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്.

അടുത്ത ഹിയറിങ് വരെ കടകളിലൂടെയോ ഓൺലൈനായോ പുസ്തകം വിൽക്കരുതെന്നാണ് ഉത്തരവ്. സ്പഷ്ടമായ തെളിവുകളോ റഫറൻസുകളോ ഇല്ലാതെയാണ് ഗ്രന്ഥകാരൻ ടിപ്പുവിന്റെ ജീവിതത്തെ കുറിച്ച് പുസ്തകം രചിച്ചിട്ടുള്ളതെന്നും കണ്ണടച്ചുള്ള തെറ്റായ വിവരങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതായും ഹരജിക്കാരനായ ബി.എസ്. റഫീഉല്ല ചൂണ്ടിക്കാട്ടി.

ബാങ്കിനെ ഗ്രന്ഥകാരൻ അവഹേളിക്കുന്നതായും പുസ്തകം പൊതുയിടത്തിലിറങ്ങുന്നത് സമൂഹത്തിന്റെ സമാധാനത്തിന് ഭംഗം വരുത്തുമെന്നും അവർ പറഞ്ഞു.വാദം പരിഗണിച്ച കോടതി, ഗ്രന്ഥകാരനോടും പ്രസാധകരോടും അടുത്ത ഹിയറിങ്ങിൽ ഹാജരാവാൻ നോട്ടീസ് മുഖേന ആവശ്യപ്പെട്ടു.

Tags:    
News Summary - Court stops sale of books on Tipu Sultan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.