മുംബൈ: ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ ട്രേഡ്മാർക്ക് അനധികൃതമായി ഉപയോഗിക്കുന്നതിൽ നിന്ന് ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ ദിനപത്രത്തിന് വിലക്ക്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ ട്രേഡ്മാർക്ക് അംഗീകരിക്കപ്പെട്ട സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾകും പുറത്ത് പരിപാടികളിലോ ബിസിനസ് ആവശ്യങ്ങൾക്കോ ഇവന്റുകൾക്കോ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി ബോംബെ ഹൈക്കോടതിയാണ് വിലക്ക് ഏർപ്പെടുത്തിയത്.
1995 ൽ രണ്ട് പത്രങ്ങളും തമ്മിലുണ്ടാക്കിയ മെമ്മോറാണ്ടം ഓഫ് സെറ്റിൽമെന്റ് (എം.ഒ.എസ്) ലംഘിച്ച് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ ട്രേഡ്മാർക്ക് അംഗീകരിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവക്ക് പുറത്ത് ഉപയോഗിച്ചതായി കാട്ടി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. ആൻഡമാൻ ആന്റ് നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളും ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ പരിധിയിൽ വരും.
തങ്ങളുടെ ട്രേഡ്മാർക്ക് അനധികൃതമായി അംഗീകൃത പരിഥിക്ക് പുറത്ത് ഉപയോഗിച്ചതിൽ പ്രഥമദൃഷ്ട്യാ ലംഘനം നടത്തിയായി കാട്ടി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം നൽകിയ പരാതിയിൽ സിംഗിൾ ബഞ്ച് ജഡ്ജ് ജസ്റ്റിസ് റിയാസ് ഐ ഛഗ്ളയുടേതാണ് ഉത്തരവ്. 1997ലെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ രണ്ട് പത്രങ്ങളും അംഗീകരിച്ച എം.ഒ.എസ് ഒരു ഉത്തരവായി അംഗീകരിക്കണമെന്ന് പറഞ്ഞിരുന്നു. ഇത് അംഗീകരിക്കുകയും ഒപ്പം 2005 ൽ ഉണ്ടാക്കിയ സപ്ലിമെന്റൽ അംഗീകാരം അനുസരിച്ച് ഇത് അംഗീകരിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ന്യൂ ഇൻഡ്യൻ എക്സ്പ്രസ് എന്ന ട്രേഡ്മാർക്ക് അംഗീകൃത പരിധിയിൽ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ എന്ന കാര്യം കോടതി വ്യക്തമാക്കി. ഇത് അനധികൃതമായി ഉപയോഗിക്കുന്നത് പരാതിക്കാർക്ക് അപരിഹാര്യമായ വീഴ്ച ഉണ്ടാക്കുന്നതായി കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.