Posted On
date_range Updated On
date_range ചന്ദ്രബാബു നായിഡുവിന് തിരിച്ചടി; വീട്ടുതടങ്കലിലാക്കണമെന്ന ഹരജി തള്ളി
ന്യൂഡൽഹി: ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കോടതിയിൽ തിരിച്ചടി. വീട്ടുതടങ്കലിലാക്കണമെന്ന നായിഡുവിന്റെ ഹരജി കോടതി തള്ളി. അഴിമതികേസിലാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. വിജയവാഡയിലെ എ.സി.ബി കോടതിയാണ് ഹരജി തള്ളിയത്. സി.ഐ.ഡി വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.
തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സ്കിൽ ഡെവലപ്മെന്റ് കോർപറേഷനിൽ നായിഡു 300 കോടിയുടെ അഴിമതി നടത്തിയെന്നാണ് കേസ്.
ഞായറാഴ്ച ചന്ദ്രബാബു നായിഡുവിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കോടതി ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെ തുടർന്ന് ആന്ധ്രയിൽ വൻ പ്രതിഷേധമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.