ടി.ആർ.പി അഴിമതി; പാർത്തോ ദാസ്​ ഗുപ്​തക്ക്​ ജാമ്യമില്ല ​

മുംബൈ: ടി.ആർ.പി അഴിമതിക്കേസിൽ ബാർക്​ മുൻ സി.ഇ.ഒ പാർത്തോദാസ്​ ഗുപ്​തക്ക്​ ജാമ്യം നിഷേധിച്ച്​ സെക്ഷൻസ്​ കോടതി. 2019 ഡിസംബർ 24നാണ്​ ഗുപ്​ത അറസ്​റ്റിലാകുന്നത്​. റിപ്പബ്ലിക്​ ടി.വി എഡിറ്റർ അർണബ്​ ഗോസ്വാമിയുമായുള്ള വാട്​സാപ്പ്​ ചാറ്റുകൾ പുറത്തുവന്നതിന്​ പിന്നാലെ പാർത്തോ ദാസ്​ നെഞ്ചുവേദന കാരണം ആശുപത്രിയിലായിരുന്നു.


പാർത്തോ ദാസ്​ തന്‍റെ ഔദ്യോഗിക പദവി ഉപയോഗിച്ച്​ അന്യായമായി അർണബിന്‍റെ ചാനലിനെ സഹായിക്കുകയും അവരുടെ ടെലിവിഷൻ റേറ്റിങ്​ ഉയർത്തുകയും ചെയ്​തു എന്നാണ്​ പ്രോസിക്യൂഷൻ കേസ്​. ഇതിന്​ പ്രതിഫലമായി വൻ തുക കൈപ്പറ്റിയെന്നും മുംബൈ പൊലീസ്​ പറയുന്നു. ജനുവരി നാലിന്​ മജിസ്​ട്രേറ്റ്​ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ്​ പാർത്തോദാസ്​ സെക്ഷൻ കോടതിയിൽ ജാമ്യത്തിനായി അപേക്ഷിച്ചത്​. കോടതിയിൽ പൊലീസ്​ ജാമ്യാപേക്ഷ ശക്​തിയായി എതിർത്തു.

അർണബും പാർത്തോദാസും തമ്മിലുള്ള വാട്​സ്​ആപ്പ്​ ചാറ്റും പൊലീസ്​ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതിക്ക്​ പ്രധാനമന്ത്രിയുടെ ഓഫീസ്​ പോലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ജാമ്യം കൊടുത്താൽ കേസ്​ അട്ടിമറിക്കുമെന്നും പൊലീസ്​ വാദിച്ചു. തുടർന്നാണ്​ കോടതി ജാമ്യം നിഷേധിച്ചത്​. അടുത്തതവണ ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കുമെന്ന്​ പാർത്തോദാസ്​ ഗുപ്​തയുടെ അഭിഭാഷകൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.