10 രൂപ കൈക്കൂലിക്കേസ്: കുറ്റക്കാരല്ലെന്ന് തെളിയാന്‍ 22 വര്‍ഷത്തെ നിയമയുദ്ധം

അഹ്മദാബാദ്: ഗുജറാത്തില്‍ 10 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കുറ്റമുക്തരാകാന്‍ അഞ്ച് സിറ്റി ട്രാഫിക് കോണ്‍സ്റ്റബിള്‍മാര്‍ക്ക് കാത്തിരിക്കേണ്ടിവന്നത് 22 വര്‍ഷം. 1994ലാണ് റാണിപിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ 10 രൂപ കൈക്കൂലി വാങ്ങിയതിന് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ പിടിയിലായത്. കോടതി കുറ്റക്കാരെന്ന് വിധിച്ച അവര്‍ക്ക് രണ്ടു വര്‍ഷം തടവും വിധിച്ചു. 

ആന്‍റി കറപ്ഷന്‍ ബ്യൂറോയില്‍ ഉദ്യോഗസ്ഥനായ കെ.എം. റാത്തോഡിന് ട്രാഫിക് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വിവരം സ്റ്റേഷന്‍ ഡയറിയില്‍ രേഖപ്പെടുത്താതെ റാത്തോഡ് റെയ്ഡിന് പുറപ്പെട്ടു. ഒരു ഓട്ടോറിക്ഷാ ഡ്രൈവറെക്കൊണ്ട് 10 രൂപ കൈക്കൂലി നല്‍കിച്ച് അത് വാങ്ങിയ പൊലീസുകാരെ അറസ്റ്റ് ചെയ്യിച്ചു. രത്നഭായ് സോളങ്കി, ജഗദീഷ്ചന്ദ്ര ജാദവ്, വിഷ്ണുഭായ് പട്ടേല്‍, നന്ദുഭായ് പട്ടേല്‍, ബാഹുഭായ് പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്. വിചാരണക്കോടതി കുറ്റക്കാരെന്ന് വിധിച്ചതോടെ അഞ്ചുപേരും ഹൈകോടതിയെ സമീപിച്ചു. എന്നാല്‍, റിക്ഷാഡ്രൈവറുടെയും സാക്ഷിയുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നും അവര്‍ക്ക് കുറ്റക്കാരെ തിരിച്ചറിയുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നും ചൂണ്ടിക്കാണിച്ച് ഹൈകോടതി അവരെ കുറ്റമുക്തരാക്കുകയായിരുന്നു. റാത്തോഡിന്‍െറ നടപടി നേര്‍വഴിക്കുള്ള അന്വേഷണമല്ളെന്നും കോടതി നിരീക്ഷിച്ചു. ആന്‍റി കറപ്ഷന്‍ ബ്യൂറോക്ക് കുറ്റം തെളിയിക്കാനായില്ളെന്ന് ഗുജറാത്ത് ഹൈകോടതി വിധിയില്‍ പറഞ്ഞു. കുറ്റമുക്തരായതോടെ ഇതുവരെ പിടിച്ചുവെച്ചിരുന്ന 25 ശതമാനം വീതം വേതനവും അവര്‍ക്ക് ലഭിക്കും.

Tags:    
News Summary - court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.