തോക്ക് ചൂണ്ടി പരിഭ്രാന്തി സൃഷ്ടിച്ച ആശിഷ് പാണ്ഡെ കീഴടങ്ങി VIDEO

ന്യൂഡൽഹി: തോക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തി പരിഭ്രാന്തി സൃഷ്ടിച്ച ബി.ജെ.പി മുൻ പാർലമെന്‍റ് അംഗത്തിന്‍റെ മകൻ ആശിഷ് പാണ്ഡെ പൊലീസ് മുമ്പാകെ കീഴടങ്ങി. കോടതിയിൽ ഹാജരാക്കിയ ആശിഷ് പാണ്ഡെയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത് റീജൻസിക്ക് മുമ്പിൽ തോക്കുമായി നിൽക്കുന്ന ആശിഷ് പാണ്ഡെയുടെ വിഡിയോ വൈറലായിരുന്നു. ആശിഷ് ഒരു യുവതിയോട് കയർത്ത് സംസാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നു. യുവതിയുടെ സുഹൃത്തും ഹോട്ടലിലെ സുരക്ഷാ ഗാർഡും ആശിഷിനെ സമാധാനപ്പെടുത്താൻ ശ്രമം നടത്തുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.

ഒക്ടോബർ 14 ഞായറാഴ്ച ഒരു പാർട്ടിക്ക്് ശേഷമാണ് സംഭവം അരങ്ങേറിയത്. വൈറലായ വിഡിയോ ശ്രദ്ധയിൽപ്പെട്ട ഡൽഹി പൊലീസ് സംഭവത്തിൽ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയ സാഹചര്യത്തിലാണ് ആശിഷ് ഇന്ന് കീഴടങ്ങിയത്.

Tags:    
News Summary - Court grants one-day police remand to AshishPandey -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.