മയക്കുമരുന്ന് പിടികൂടിയ കേസിൽ സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് കോടതി

പാലൻപുർ (ഗുജറാത്ത്): 1996ൽ മയക്കുമരുന്ന് പിടികൂടിയ കേസിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് ഗുജറാത്ത് ബനസ്കന്ദ ജില്ലയിലെ പാലൻപുർ ടൗൺ സെഷൻസ് കോടതി. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.

രാജസ്ഥാൻ സ്വദേശിയായ അഭിഭാഷകൻ സുമെർസിങ് രാജ്പുരോഹിത് താമസിച്ച പാലൻപുരിലെ ഹോട്ടൽ മുറിയിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവമാണിത്. അന്ന് ബനസ്കന്ദ ജില്ല എസ്.പിയായിരുന്നു സഞ്ജീവ് ഭട്ട്. ഈ കേസ് വ്യാജമാണെന്ന് പിന്നീട് രാജസ്ഥാൻ പൊലീസ് ആരോപിച്ചു.

രാജസ്ഥാനിലെ പാലിയിൽ തർക്കത്തിലുള്ള വസ്തു കൈമാറാനുള്ള സമ്മർദത്തിന്റെ ഭാഗമായി കേസ് കെട്ടിച്ചമച്ചതാണെന്നാണ് രാജസ്ഥാൻ പൊലീസിന്റെ വാദം. സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഐ.ബി. വ്യാസ് 1999ൽ ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചിരുന്നു. 2015ലാണ് ഭട്ടിനെ സർവിസിൽ നിന്ന് നീക്കുന്നത്.

ജാംനഗറില്‍ അഡീഷനല്‍ സൂപ്രണ്ട് ആയിരിക്കെ കസ്റ്റഡിയിലെടുത്ത പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ പിന്നീട് മരിച്ചത് കസ്റ്റഡി പീഡനത്തെ തുടര്‍ന്നായിരുന്നു എന്ന കേസിൽ 2018 സെപ്റ്റംബര്‍ അഞ്ചിനാണ് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 2019ല്‍ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. 

Tags:    
News Summary - Court found Sanjiv Bhatt guilty in drug seizure case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.