കോടതി ചെലവ്: 12 കോടിയുടെ ബില്‍ കൈമാറി

ബംഗളൂരു: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മുഖ്യപ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസ് നടത്തിപ്പിന് 12.4 കോടി ചെലവുവന്നതായി കര്‍ണാടക. സംസ്ഥാനം മുടക്കിയ 12.4 കോടി രൂപ ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാറിന് കത്തെഴുതിയതായി നിയമമന്ത്രി ടി.ബി. ജയചന്ദ്ര പറഞ്ഞു.

സുപ്രീംകോടതി ഉത്തരവുപ്രകാരം 2003ല്‍ കേസിന്‍െറ വിചാരണ ബംഗളൂരുവിലേക്ക് മാറ്റിയതു മുതലുള്ള കോടതി ചെലവാണ് തമിഴ്നാടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ചെലവുകള്‍ തമിഴ്നാട് വഹിക്കണമെന്ന് കേസ് മാറ്റുന്ന അവസരത്തില്‍ പരമോന്നത കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Tags:    
News Summary - court expenditure: handed over a bill of 12 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.