ബംഗളൂരു: രാജ്യത്തെ ആദ്യ ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫിസ് ബംഗളൂരുവിൽ ഒരുങ്ങുന്നു. ഹലാസുരുവിലെ കേംബ്രിഡ്ജ് ലേ ഔട്ടിൽ നിർമാണം പൂർത്തിയാവുന്ന പോസ്റ്റ് ഓഫിസ് ഒരു മാസത്തിനുള്ളിൽ യാഥാർഥ്യമാവും. ലാർസൻ ആന്റ് ടെർബോ എന്ന ഇന്ത്യൻ ഹൈടെക് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്.
നിർമാണ ചെലവ് കുറക്കുക എന്ന ഉദ്ദേശത്തോടെയാണ് ത്രിഡി പ്രിന്റ് സംവിധാനം നടപ്പാക്കിയതെന്ന് കർണാടക ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എസ്. രാജേന്ദ്ര കുമാര്‍ പറഞ്ഞു. പുത്തൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ 1,000 ചതുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ചെലവിൽ 30 മുതൽ 40 ശതമാനം വരെ ലാഭിക്കാനാവും. 25 ലക്ഷം രൂപക്കാണ് കെട്ടിടം നിർമിക്കുന്നതെന്നും രാജേന്ദ്ര കുമാർ പറഞ്ഞു.
ത്രിഡി പ്രിന്റിങ് സംവിധാനത്തോടെ കുറഞ്ഞ ചെലവില്‍ പോസ്റ്റ് ഓഫിസ് നിര്‍മിക്കുകയാണ് ലക്ഷ്യം. ഇത് ഭാവിയിലേക്കുള്ള സാങ്കേതികവിദ്യയാണ്. 15 ദിവസം കൊണ്ട് പ്രാഥമിക നിർമാണം പൂർത്തിയാവും. ഒരു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത് രാജേന്ദ്ര കുമാർ വ്യക്തമാക്കി. സാങ്കേതിക കാര്യങ്ങളിൽ മദ്രാസ് ഐ.ഐ.ടിയാണ് സഹകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.