വാ​ജ്​​പേ​യി: അ​നു​ശോ​ച​ന​പ്ര​മേ​യം ത​ട​ഞ്ഞ മ​ജ്​​ലി​സ്​ കോ​ർ​പ​റേ​റ്റ​റെ ജ​യി​ലി​ല​ട​ച്ചു

മും​ബൈ: ഒൗ​റം​ഗാ​ബാ​ദ്​ ന​ഗ​ര​സ​ഭ​യി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി വാ​ജ്പേ​യി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​ ബി.​ജെ.​പി അം​ഗ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ (മ​ജ്​​ലി​സ്) കോ​ർ​പ​റേ​റ്റ​റെ ജ​യി​ലി​ല​ട​ച്ചു. സ​യ്യി​ദ്​ മ​തീ​ൻ റാ​ഷി​ദി​നെ​യാ​ണ്​ ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ ജ​യി​ലി​ല​ട​ച്ച​ത്.

ഒ​രാ​ഴ്​​ച​മു​മ്പാ​ണ്​ റാ​ഷി​ദ്​ പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത്. അ​ന്ന്​ സ​ഭ​യി​ൽ ബി.​ജെ.​പി കോ​ർ​പ​േ​റ​റ്റ​ർ​മാ​ർ റാ​ഷി​ദി​നെ മ​ർ​ദി​ക്കു​ക​യും സാ​മു​ദാ​യി​ക െഎ​ക്യം ത​ക​ർ​ക്കു​ന്നു​വെ​ന്ന്​ ആ​രോ​പി​ച്ച്​ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്​​തു. പ​രാ​തി​യി​ൽ അ​റ​സ്​​റ്റി​ലാ​യ റാ​ഷി​ദി​ന്​ കോ​ട​തി ചൊ​വ്വാ​ഴ്​​ച ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും ക​ലാ​പം സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പൊ​ലീ​സ്​  അ​ദ്ദേ​ഹ​ത്തി​നെ​തി​രെ വീ​ണ്ടും കേ​സെ​ടു​ത്തു.

മാ​ഫി​യ ത​ല​വ​ന്മാ​ർ, ക​ള്ള​ക്ക​ട​ത്തു​കാ​ർ, മ​യ​ക്കു​മ​രു​ന്ന്​ വി​ൽ​പ​ന​ക്കാ​ർ, മ​റ്റ്​ അ​പ​ക​ട​കാ​രി​ക​ൾ എ​ന്നി​വ​രെ മു​ൻ​കൂ​റാ​യി അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന മ​ഹാ​രാ​ഷ്​​ട്ര പ്രി​വ​ൻ​ഷ്യ​ൻ ഒാ​ഫ്​ ഡെ​യി​ഞ്ച​റ​സ്​ ആ​ക്​​റ്റി​വി​റ്റീ​സ്​ നി​യ​മ​പ്ര​കാ​ര​മാ​ണ്​ കേ​സെ​ടു​ത്ത​ത്. 

Tags:    
News Summary - Corporator who opposed resolution to pay tribute to Vajpayee- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.