അമൃത്സർ: മഹാരാഷ്ടയിലെ നന്ദേദിൽ തീർഥാടനത്തിന് പോയി തിരിച്ചുവന്ന സിഖ് തീർഥാടകർ പഞ്ചാബിൽ കോവിഡ് ഭീഷണിയുയർത്തുന്നു. വ്യാഴാഴ്ച മാത്രം 167 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പഞ്ചാബിൽ ആകെ റിപ്പോർട്ട് ചെയ്ത 548 കേസുകളിൽ 148 പേരും നന്ദേദ് തീർഥാടനം കഴിഞ്ഞെത്തിയവരാണ്. ഇവരിൽ 76 പേർ അമൃത്സറിൽ നിന്നും 30 പേർ ലുധിയാനയിൽ നിന്നും 10 പേർ മൊഹാലിയിൽ നിന്നും ഉള്ളവരാണ്.
നന്ദേദ് തീർഥാടനത്തിൽ പങ്കെടുത്ത് 3500ഓളം പേരാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് തിരിച്ചെത്തിയത്. ഏകദേശം 3700 സിഖ് തീർഥാകടർ ഹസൂർ സാഹിബ് ഗുരുദ്വാരയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവരെ തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ 80 ബസുകൾ വിട്ടുനൽകിയിട്ടുണ്ട്.
തീർഥാടനം കഴിഞ്ഞ് ഏപ്രിൽ 26ന് മുൻപ് തന്നെ നൂറുകണക്കിന് പേർ വീടുകളിൽ തിരിച്ചെത്തിയതായും റിപ്പോർട്ടുണ്ട്. ഇവരെ കണ്ടെത്താനും ക്വാറന്‍റീൻ നടപടികൾ സജീവമാക്കുന്നതിനുമുള്ള ആരോഗ്യവകുപ്പിന്‍റെ നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.