ഡൽഹിയിലെ കോവിഡ് ബാധിതൻ സമ്പർക്കം പുലർത്തിയത് 813 പേരുമായി

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ച 46കാരൻ സമ്പർക്കം പുലർത്തിയത് 813 പേരുമായി. കോവിഡ് ബാധിച്ചവരിൽ ഏറ്റവും കൂട ുതൽ പേരുമായി സമ്പർക്കം പുലർത്തിയത് ഇയാളാണ്. കോവിഡ് ബാധിതയായ ഇയാളുടെ അമ്മ വെള്ളിയാഴ്ച മരിച്ചിരുന്നു.

ഫെബ്രുവരി 20നാണ് ജാനക്പുരി സ്വദേശിയായ ഇയാൾ ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയത്. മാർച്ച് 12നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇറ്റലി ഉൾപ്പടെ കോവിഡ് വ്യാപകമായ നാല് യൂറോപ്യൻ രാജ്യങ്ങളിൽ ഇയാൾ അടുത്തിടെ ജോലിയുമായി ബന്ധപ്പെട്ട് സന്ദർശിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. രാജ്യതലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെയാളാണ് ജാനക്പുരി സ്വദേശി.

Tags:    
News Summary - Coronavirus positive Delhi man, 46, came in contact with 813 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.