ഉത്തർപ്രദേശിലെ ആശുപത്രിയിൽ നിന്ന്​ കോവിഡ്​ രോഗി രക്ഷപ്പെട്ടു

ലഖ്​നോ: ഉത്തർപ്രദേശിൽ കോവിഡ്​19 വൈറസ്​ ബാധ സ്ഥിരീകരിച്ച്​ ചികിത്സയിൽ കഴിയുന്ന രോഗി ആശുപത്രിയിൽ നിന്നും രക ്ഷപ്പെട്ടു. ഡൽഹിയിലെ മർകസ്​ നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്തതിനെ തുടർന്ന്​ വൈറസ്​ ബാ ധ കണ്ടെത്തിയ 60 കാരനാണ്​ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്​.

ഭാഗ്​പത്തിലെ ആശുപത്രിയിൽ തിങ്കളാഴ്​ച രാത്രിയാണ്​ സംഭവം. ഉടുത്തിരുന്ന വസ്​ത്രം കയറാക്കി ഉപ​േയാഗിച്ച്​ ഒന്നാംനിലയിലെ ഐസൊലേഷൻ വാർഡിൻെറ ജനൽ വഴി ഇദ്ദേഹം പുറത്ത്​ ചാടി രക്ഷപ്പെടുകയായിരുന്നു. നേപ്പാളിൽ നിന്നുള്ള 17 അംഗ തബ്​ലീഗ്​ ജമാഅത്തെ പ്രവർത്തകർക്കൊപ്പം ഇദ്ദേഹത്തെ വെള്ളിയാഴ്​ചയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

ഐസൊലേഷനിലുള്ള രോഗി ആശുപത്രി വിട്ടത്​ ഗുരുതര വീഴ്​ചയാണെന്നും ഇ​േദ്ദഹത്തെ കണ്ടെത്താൻ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ ആരംഭിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. ഐസൊലേഷനിൽ കഴിയുന്ന നിരവധി പേർ ഇത്തരത്തിൽ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ആരോഗ്യപ്രവർത്തകരുമായി സഹകരിക്കുന്ന വ്യക്തിയായിരുന്നു ഇയാളെന്ന്​ ചീഫ്​ മെഡിക്കൽ ഓഫീസർ ആർ.കെ തൻഡൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ കർനാലിലുള്ള ആശുപത്രിയിൽ നിന്ന്​ രക്ഷപ്പെടാൻ ശ്രമിച്ച കോവിഡ്​ നീരീക്ഷണത്തിലുള്ള രോഗി മരിച്ചിരുന്നു. ഇദ്ദേഹത്തെ പാർപ്പിച്ചിരുന്ന ആറാംനിലയിലെ വാർഡിൽ നിന്നും ബെഡ്​ഷീറ്റ്​ ഉപയോഗിച്ച്​ ജനലിലൂടെ പുറത്തുകടക്കാൻ ശ്രമിക്കവെ താഴെ വീണ്​ മരണം സംഭവിക്കുകയായിരുന്നു.

Tags:    
News Summary - Coronavirus Patient Uses His Clothes As Rope To Escape From UP Hospital - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.