ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 4,067 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 കോവിഡ് മരണങ്ങ ളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 109 ആയെന്ന് കേന്ദ ്രആരോഗ്യ -കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
3666 പേർ ചികിത്സയിലാണെന്നും 291 പേർ രോഗമുക്തി നേടി ആശുപത്രിവി ട്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതനായ ഒരാൾ രാജ്യം വിട്ടിട്ടുണ്ട്.
14 പേർക്കാണ് പുതുത ായി വൈറസ്ബാധ കണ്ടെത്തിയത്. തബ്ലീഗ് ജമാഅത്തിെൻറ സമ്മേളനത്തിൽ പങ്കെടുത്തവരിൽ വൈറസ് കെണ്ടത്തിയതോടെയാണ് കോവിഡ് കേസുകളിൽ പ്രധാനമായും വർധനവുണ്ടായതെന്നും ആരോഗ്യ വകുപ്പ് ജോയിൻറ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കിയിരുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 690 ആയി. മുംബൈയിൽ മാത്രം 406 കോവിഡ് ബാധിതരാണുള്ളത്. ഉത്തർപ്രദേശിൽ 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് പ്രതിരോധം, വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗാമയി നടപ്പാക്കിയ ലോക്ക്ഡൗൺ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ഉച്ചക്ക് ഒരു മണിയോടെ നടക്കും. വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.