കൊറോണ: കേന്ദ്ര ധനമന്ത്രി വ്യവസായികളുമായി കൂടിക്കാഴ്​ച നടത്തും

ന്യൂഡൽഹി: കേന്ദ്ര ധനകാ​ര്യ മന്ത്രി നിർമാല സീതാരാമൻ രാജ്യത്തെ വ്യവസായികളുമായും തൊഴിൽ സംഘടനകളുമായും ഇന്ന്​ ക ൂടിക്കാഴ്​ച നടത്തും. രാജ്യത്തിൻെറ തൊഴിൽ-വ്യവസായ രംഗത്ത്​ കൊറോണ വൈറസ്​ ബാധ ‘കൊവിഡ്​-19’ എത്രത്തോളം പ്രത്യാ ഘാതമുണ്ടാക്കിയെന്ന്​ വിലയിരുത്താനാണ്​ കൂടിക്കാഴ്​ച.

ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ഏറെ സങ്കീർണതയിൽ നിൽക്കുമ്പോഴാണ്​ കൊറോണ വൈറസ്​ പടർന്നു പിടിക്കുന്നത്​. അതിനാൽ തന്നെ ഇത്​ സാമ്പത്തിക തകർച്ച രൂക്ഷമാക്കിയേക്കുമെന്ന്​ ആ​ശങ്കയുണ്ട്​. സ്​മാർട്ട്​ ഫോൺ, സോളാർ സെല്ലുകൾ, മൊഡ്യൂളുകൾ, ടി.വി, ഇലക്​ട്രോണിക്​സ്​ ഉത്​പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ഫർണീച്ചറുകൾ, കമ്പ്യൂട്ടറുകൾ, കാറുകൾ എന്നു തുടങ്ങി ഭൂരിഭാഗം ഉത്​പന്നങ്ങൾക്കും ഇന്ത്യ ചൈനയെ ആശ്രയിക്കുന്നുണ്ട്​.

കൊറോണ വൈറസ്​ ബാധിച്ച്​ ചൈനയിൽ മരിച്ചവരുടെ എണ്ണം 1868 ആയി ഉയർന്നിട്ടുണ്ട്​. ചൈനീസ്​ ആരോഗ്യ കമ്മിറ്റിയുടെ കണക്കനുസരിച്ച്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 98 പേരാണ്​ മരിച്ചത്​. കൊറോണ വൈറസ്​ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 72436 ആയി ഉയർന്നു. 1701 പേർക്ക്​ അസുഖം ഭേദമായി​. 12552 അസുഖ ബാധിതരെ ആശുപത്രികളിൽ നിന്ന്​ ഡിസ്​ചാർജ് ചെയ്​തിട്ടുണ്ട്​.

ലോകാരോഗ്യ സംഘടന കൊവിഡ്​-19 എന്ന്​ പേരിട്ട കൊറോണ വൈറസ്​ ബാധ മൂലമുള്ള രോഗം 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലെ ഹുബെ​ പ്രവിശ്യയിലാണ്​​ ആദ്യം റിപ്പോർട്ട്​ ചെയ്​തത്​. പിന്നീട്​ ഇത് ഇന്ത്യയടക്കം​ 20ലേറെ രാജ്യങ്ങളിലേക്കും പടർന്നു പിടിക്കുകയായിരുന്നു.

Tags:    
News Summary - corona virus; Finance Minister to meet industrialists, trade associations to asses COVID-19 impact -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.