കോപ്​ടർ അപകടം: രക്ഷകരായ നഞ്ചപ്പസത്രം കോളനി വ്യോമസേന ദത്തെടുക്കും

ചെന്നൈ: സൈനിക മേധാവി ബിപിൻ റാവത്​​ ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ​ ഹെലികോപ്ടർ അപകടത്തിനിടെ രക്ഷകരായ നീലഗിരി ജില്ലയിലെ കാ​ട്ടേരി നഞ്ചപ്പസത്രം കോളനിയെ വ്യോമസേന ഒരു വർഷത്തേക്ക്​ ദത്തെടുക്കുമെന്ന്​ ദക്ഷിണ ഭാരത്​ ഏരിയ കമാൻഡിങ്​ ജനറൽ ഓഫിസർ ലഫ്​. ജനറൽ എ. അരുൺ. തിങ്കളാഴ്​ച വെല്ലിങ്​ടൺ പട്ടാള കേന്ദ്രത്തിലെ പരേഡ്​ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അറിയിച്ചതാണ്​ ഇക്കാര്യം.

ഹെലികോപ്ടർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പൊലീസ്, അഗ്​നിശമന വിഭാഗം ജീവനക്കാർ, വനം ജീവനക്കാർ, മറ്റു വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, സൈനിക ഉദ്യോഗസ്ഥർ, ആംബുലൻസ്​ ഡ്രൈവർമാർ തുടങ്ങിയവരെ ചടങ്ങിൽ പൊന്നാട അണിയിച്ച്​ ആദരിച്ചു.

നഞ്ചപ്പസത്രം കോളനി സന്ദർശിച്ച അരുൺ മുഴുവൻ കുടുംബങ്ങൾക്കും അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്​തു. മാസന്തോറും കോളനിയിൽ മെഡിക്കൽ ക്യാമ്പ്​ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ ബന്ധ​പ്പെട്ട അധികൃതരെ വിവരമറിയിച്ച കൃഷ്​ണസാമി, ചന്ദ്രകുമാർ എന്നിവർക്ക്​ 5,000 രൂപ വീതം പാരിതോഷികവും നൽകി.

Tags:    
News Summary - Copter crash: nanjappa satram colony will adopted by air force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.