കന്നൗജ്: ഗർഭിണിയായ ഭാര്യയുെട ചികിത്സക്ക് വേണ്ട പണം കണ്ടെത്താൻ വഴിയില്ലാതെ 25,000 രൂപക്ക് നാലുവയസായ മകളെ വിൽക്കാനൊരുങ്ങി പിതാവ്. ഉത്തർ പ്രദേശിലെ കന്നൗജിലാണ് സംഭവം. ബരേതി ദരാപുർ ഗ്രാമത്തിൽ നിന്നുള്ള അരവിന്ദ് ബൻജാരയാണ് കുഞ്ഞിനെ വിൽക്കാനൊരുങ്ങിയത്.
ഏഴുമാസം ഗർഭിണിയായ ഭാര്യ സുഖ്ദേവിയെ ചില ആരോഗ്യ പ്രശ്നങ്ങൾ മൂലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കായി രക്തം വേണമെന്ന് ഡോക്ടർമാർ ആവശ്യെപ്പട്ടു. രക്തം കിട്ടിയില്ലെങ്കിൽ ഭാര്യയെ രക്ഷിക്കാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. തെൻറ െകെയിൽ പണമില്ല. കുഞ്ഞിനെ വിൽക്കുകയല്ലാതെ മറെറാരു മാർഗവുമുണ്ടായിരുന്നില്ല - അരവിന്ദ് പറഞ്ഞു.
ദമ്പതികൾക്ക് നാലു വയസുള്ള മകളും ഒരു വയസുള്ള മകനുമുണ്ട്. കുഞ്ഞിനെ വിൽക്കുന്നത് അസഹനീയമാണ്. പക്ഷേ, മറ്റു മാർഗമുണ്ടായിരുന്നില്ലെന്നും ദമ്പതികൾ പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ യു.പി തിർവ പൊലീസ് ദമ്പതികളെ തടഞ്ഞു. ഇവരുടെ ചികിത്സക്ക് വേണ്ട എല്ലാ സാമ്പത്തിക സഹായവും ലഭ്യമാക്കുമെന്നും പൊലീസ് പറഞ്ഞു.
ദമ്പതികൾ ചികിതസ്ക്ക് പണമില്ലാത്തതിനാൽ നാലു വയസുകാരി മകളെ വിൽക്കാൻ ശ്രമിക്കുന്നതായി നാട്ടുകാരിൽ നിന്ന് അറിഞ്ഞു. അവിട എത്തിയപ്പോൾ ഗർഭിണിയായ സ്ത്രീ രക്തം വാർന്ന അവസ്ഥയിൽ ഇരിക്കുകയായിരന്നു. അതിനാൽ തിർവ പൊലീസ് സ്റ്റേഷൻ ഇവർക്ക് വേണ്ട എല്ലാ സഹായവും നൽകാൻ തീരുമാനിച്ചുവെന്നും ധനസഹായത്തോടൊപ്പം രക്തവും നൽകുമെന്നും പൊലീസുകാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.