ഗ്വാളിയോർ: പൊലീസ് സ്റ്റേഷനിൽ മദ്യപിച്ച് ഹോളി ദിനം ആഘോഷിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു. രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ പതിനഞ്ച് പേരെയാണ് ശിക്ഷിച്ചത്. യൂനിഫോമിൽ മദ്യപിച്ച് നൃത്തം ചെയ്യുന്ന പൊലിസുകാരുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് ഇവർക്കെതിരെ നടപടി വന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹോളി ദിനത്തിൽ ഗ്വാളിയോർ നഗരത്തിലെ ക്രമസമാധാന പാലനത്തിലുണ്ടായിരുന്ന പൊലിസുകാരാണ് മദ്യപിച്ച് ഹോളി ആഘോഷിച്ചത്.
#CaughtonCam Policemen drinking beer inside a Police station in Madhya Pradesh's Gwalior. (14.3.17) pic.twitter.com/tYW9F0GvCX
— ANI (@ANI_news) March 16, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.