?????? ??????????? ?????? ????????????? ????????? ??? ?????????? ????? ??????

ഓടുന്ന കാറുകൾക്ക്​ മുകളിൽ ‘സിങ്കം’ കളിച്ച പൊലീസുകാരന്​ പിഴ -Video

ഭോപ്പാൽ: ‘സിങ്കം’ സിനിമയിലെ ഒാടുന്ന കാറുകൾക്ക്​ മുകളിലുള്ള അഭ്യാസപ്രകടനം അനുകരിച്ച പൊലീസുകാരന്​ ​പിഴ ചുമത്തി. മധ്യപ്രദേശ് പൊലീസ് സബ് ഇൻസ്പെക്ടർ മനോജ് യാദവിനാണ്​ 5000 രൂപ പിഴയിട്ടത്​. 

അജയ് ദേവ്ഗൺ അഭിനയിച്ച ‘സിങ്കം’ സിനിമയിലെ സീനാണ്​ മനോജ്​ യാദവ്​ പകർത്തിയത്​. ഒരുകാൽ ഒരുകാറിനു മുകളിലും മറ്റൊരുകാൽ മറ്റൊരുകാറിനുമുകളിലും വെച്ച്​ ഏതാനും മീറ്റർ ദൂരം സഞ്ചരിക്കുന്നതാണ്​ സീൻ. സിനിമയെ വെല്ലുന്ന തരത്തിൽ യാദവ്​ അഭിനയിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എതിർത്തും അനുകൂലിച്ചും ധാരാളം കമൻറുകൾ ഈ വിഡിയോ വാങ്ങിക്കൂട്ടി.

ദാമോ ജില്ലയിലെ നരസിംഗഡ് പോലീസ് പോസ്​റ്റി​​െൻറ ചുമതല മനോജ് യാദവ്​ വഹിക്കുന്നത്​. പൊലീസുകാരൻ തന്നെ ഇത്തരം അപകടകരമായ സാഹസങ്ങൾ കാണിക്കുന്നത്​ യുവാക്കൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന അഭിപ്രായവും ഉയർന്നിരുന്നു. ഇത്​ കണക്കിലെടുത്താണ്​ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്​. 

സാഗർ റേഞ്ച് ഐ.ജി അനിൽ ശർമയാണ്​ അന്വേഷണത്തിന്​ നിർദേശിച്ചത്​. ദാഗോ പോലീസ് സൂപ്രണ്ട് ഹേമന്ത് ചൗഹാനായിരുന്നു അന്വേഷണ ചുമതല. ചൗഹാ​​െൻറ റിപ്പോർട്ട്​ അനുസരിച്ചാണ്​ മനോജ് യാദവിന്​ 5,000 രൂപ പിഴ ചുമത്തിയത്​.

Full View
Tags:    
News Summary - Cop fined Rs 5000 for performing ‘Singham’ stunt at work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.