രാഹുൽ ഗാന്ധി

ഭരണഘടന വെറുമൊരു പുസ്തകമല്ല, അത് ദരിദ്രരുടെ സംരക്ഷണ കവചം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഭരണഘടന ദരിദ്രരുടെ സംരക്ഷണ കവചമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന ദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റിൽ ഭരണഘടനക്കെതിരായ ഒരു ആക്രമണവും അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ഭരണഘടനക്കെതിരായ ഏതൊരു ആക്രമണത്തെയും ആദ്യം എതിർക്കുന്നയാൾ താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യൻ ഭരണഘടന വെറുമൊരു പുസ്തകമല്ല; അത് രാജ്യത്തെ ഓരോ പൗരനും നൽകുന്ന ഒരു പവിത്രമായ വാഗ്ദാനമാണ്.  ഏത് മതത്തിലും ജാതിയിലും പെട്ടവരായാലും, ഏത് പ്രദേശത്തു നിന്നായാലും, ഏത് ഭാഷ സംസാരിക്കുന്നവരായാലും, ദരിദ്രരായാലും സമ്പന്നരായാലും, ഒരു വ്യക്തിക്ക് സമത്വം, ബഹുമാനം, നീതി എന്നിവ ലഭിക്കുമെന്ന വാഗ്ദാനമാണത്' -എന്ന് എക്സ് പോസ്റ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു.

'ഭരണഘടന ദരിദ്രരുടെയും പിന്നോക്കക്കാരുടെയും സംരക്ഷണ കവചമാണ്. ഓരോ പൗരന്റെയും ശക്തിയും ശബ്ദവുമാണ്. ഭരണഘടന സുരക്ഷിതമായിരിക്കുന്നിടത്തോളം, ഓരോ ഇന്ത്യക്കാരന്റെയും അവകാശങ്ങൾ സുരക്ഷിതമായിരിക്കും. ഭരണഘടനക്കെതിരായ ഒരു തരത്തിലുള്ള ആക്രമണവും അനുവദിക്കില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ഭരണഘടന സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്, അതിനെതിരായ ഏതൊരു ആക്രമണത്തെയും ഞാൻ ആദ്യം എതിർക്കും. ഭരണഘടന ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ' -രാഹുൽ കൂട്ടിച്ചേർത്തു.

നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഭരണഘടന ജീവിതരീതിയാണെന്ന അംബേദ്കറിന്‍റെ വാക്കുകൾ ഉദ്ധരിച്ചാണ് ഖാർഗെ കുറിപ്പ് ആരംഭിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനും സമഗ്രതക്കും സ്നേഹത്തിനും സാഹോദര്യത്തിനും വേണ്ടി ഭരണഘടനയുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.   

Tags:    
News Summary - Constitution Day Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.