ഹോട്ടലിൽ ഭക്ഷണം തീർന്നു; ഉടമക്ക് നേരെ വെടിയുതിർത്ത് പൊലീസുകാരൻ

ഗാസിയാബാദ്: ഹോട്ടലിൽ ഭക്ഷണം തീർന്ന ദേഷ്യത്തിന് ഉടമക്ക് നേരെ വെടിയുതിർത്ത് പൊലീസുകാരൻ. ഉത്തർപ്രദേശിലെ ഗാസിയാ ബാദിലാണ് സംഭവം. കുറ്റക്കാരനായ പൊലീസ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയായിരുന്നു പൊലീസുകാരന്‍റെ അതിക്രമം. മുസഫർനഗറിലെ സന്ദീപ് ബാലിയാൻ എന്ന പൊലീസ് കോൺസ്റ്റബിൾ പതിവായി ഭക്ഷണം കഴിക്കാറുള്ള ഹോട്ടലിൽ എത്തിയപ്പോൾ ഭക്ഷണം തീർന്നിരുന്നു. ഇക്കാര്യം ഹോട്ടലുടമ അറിയിച്ചെങ്കിലും പൊലീസുകാരൻ സമ്മതിച്ചില്ല.

ഭക്ഷണം വേണമെന്ന് ഇയാൾ നിർബന്ധം പിടിച്ചതോടെ വാക്കേറ്റമായി. ഇതിനിടെ കൈയിലുണ്ടായിരുന്ന തോക്കെടുത്ത് ഇയാൾ രണ്ട് പ്രാവശ്യം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. വൈദ്യുതി സ്വിച്ച് ബോർഡിലാണ് വെടിയേറ്റത്.

അതേസമയം, കോൺസ്റ്റബിളിന് തോക്ക് അനുവദിച്ചിരുന്നില്ലെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ഇയാൾ സംഭവത്തിന് ശേഷം ഒളിവിലാണ്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - Constable in Ghaziabad opens fire after Dhaba owner tells him food is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.