വനിത എസ്.ഐയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി; പൊലീസ് കോൺസ്റ്റബിളിനെതിരെ കേസ്

ഡെറാഡൂൺ: വനിത സബ് ഇൻസ്​പെക്ടറെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ​പൊലീസ് കോൺസ്റ്റബിളിനെതിരെ കേസ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഹോട്ടലിൽവെച്ച് എസ്.ഐയെ ബലാത്സംഗം ചെയ്ത് ഇയാൾ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു.

കേസിലെ പ്രതിയായ അസ്‍ലമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്നും ഡ്യൂട്ടി ചെയ്യുന്ന സ്ഥലം ഏറെ ദൂരെയായതിനാൽ വനിത എസ്.ഐ കോൺസ്റ്റബിളിനോട് ഹോട്ടലിൽ റൂം ബുക്ക് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. റൂം കാണിച്ചുകൊടുക്കാനായി വനിത എസ്.ഐക്കൊപ്പം ഹോട്ടലിലെത്തി മടങ്ങിയ കോൺസ്റ്റബിൾ പിന്നീട് തിരിച്ച് വന്ന് ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

ബലാത്സംഗദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ഇയാൾ ഇക്കാര്യം പുറത്ത് പറഞ്ഞാൽ ഇത് പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ, തുടർന്ന് വനിത എസ്.ഐ പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്.ഐയു​ടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.

Tags:    
News Summary - Constable Allegedly Rapes Woman Sub-Inspector in Hotel, Films and Threatens To Leak Sex Assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.