Posted On
date_range Updated On
date_range ഡി.എം.കെ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന -സ്റ്റാലിൻ
ചെന്നൈ: ഡി.എം.കെ സർക്കാറിനെ പുറത്താക്കാൻ ചില കേന്ദ്രങ്ങൾ ഗൂഢാലോചന നടത്തുന്നതായി ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചൊവ്വാഴ്ച വൈകീട്ട് നാഗർകോവിലിൽ മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ സംസാരിക്കവെയാണ് സ്റ്റാലിൻ ആരോപണമുന്നയിച്ചത്.
ജാതി- മത കലാപമുണ്ടാക്കാനാണ് നീക്കം. വിഭജനവാദമുയർത്തി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യത്തിന്റെ രക്ഷക്ക് മതേതര നേതാക്കൾ ഒരുമിച്ച് നിൽക്കണമെന്നാണ് തന്റെ ഉറച്ച നിലപാട്. ഇതിന് താൻ മുൻകൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.