ന്യൂഡൽഹി: ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെടുന്നതിനുള്ള പ്രായപരിധി 18ൽനിന്ന് കുറക്കുന്നത് സംബന്ധിച്ച് നിയമ കമീഷൻ കേന്ദ്രസർക്കാറിന്റെ അഭിപ്രായം തേടി. കുട്ടികൾക്ക് ലൈംഗിക കുറ്റകൃത്യത്തിൽനിന്ന് സംരക്ഷണം നൽകുന്ന നിയമം (പോക്സോ) ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിലും ചുമത്തുന്നുണ്ടെന്ന പരാതികളെ തുടർന്നാണ് നിയമ കമീഷന്റെ നീക്കം.
18 വയസ്സിന് താഴെയുള്ളവരുടെ ലൈംഗിക പീഡന പരാതികളിൽ ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കിലും പോക്സോ ചുമത്തുന്നതാണ് നിലവിലുള്ള രീതി. ഉഭയകക്ഷി ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി കുറക്കുന്ന കാര്യം കേന്ദ്ര വനിത-ശിശു ക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നിയമ കമീഷൻ ചർച്ചചെയ്തു. തങ്ങളുടെ പക്കലുള്ള വിവരങ്ങൾ കമീഷന് കൈമാറിയെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
കുട്ടികൾക്ക് ലൈംഗിക പീഡനത്തിൽനിന്ന് സംരക്ഷണം നൽകാനുള്ള പോക്സോ നിയമം ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെ ക്രിമിനൽവത്കരിക്കാൻ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈകോടതി അഭിപ്രായപ്പെട്ടതും കമീഷന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.