മൻമോഹ​െൻറ പഴയ കാല ചിത്രം പങ്കുവച്ച്​ കോൺഗ്രസ്​

ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗി​​​െൻറ പഴയകാല ചിത്രം പങ്കുവച്ച് കോൺഗ്രസ്​. 1991 കാലത്തെ ബ്ലാക്ക്​ ആൻഡ്​ വൈറ്റ്​ ചിത്രമാണ്​ കോൺഗ്രസ്​ ​ ഒൗദ്വോഗിക ഇൻസ്​റ്റഗ്രാം പേജിൽ പോസ്​റ്റ്​ ചെയ്​തത്​. നരസിംഹ റാവു സർക്കാറിൽ ധനമന്ത്രിയായിരുന്നു അന്ന്​ സിംഗ്.​ ബജറ്റ്​ അവതരിപ്പിച്ച ശേഷം നോർത്ത്​ ബ്ലോക്കിലെ ത​​െൻറ ഒാഫീസിൽ നിൽക്കുന്ന ചിത്രമാണിത്​.

‘1991 ലെ ബജറ്റ്​ അവതരണത്തിനുശേഷം ധനകാര്യ മന്ത്രി മൻമോഹൻ സിംഗ്​ നോർത്ത്​ ബ്ലാക്കിലെ ഒാഫീസിൽ’ എന്ന തലക്കെ​േട്ടാടുകൂടിയാണ്​​ ചിത്രം പങ്കുവച്ചിരിക്കുന്നത്​.  ഒരു ജൂലൈ 24നായിരുന്നു ചരിത്രപരമായ ആ ബജറ്റ്​ അവതരിപ്പിക്കപ്പെട്ടത്​. ഇന്ത്യയുടെ വിപണി പുറംലോകത്തിനായി തുറന്നുകൊടുക്കുകയും വൻതോതിൽ നികുതി ഇളവുകൾ പ്രഖ്യാപിക്കുകയും വിദേശ നിക്ഷേപം സ്വീകരിക്കുകയും ചെയ്​ത ബജറ്റായിരുന്നു അത്​.

സമ്പദ്​ വ്യവസ്​ഥയുടെ ഉദാരവത്​കരണം നടന്നതോടെ രാജ്യത്തി​​െൻറ വളർച്ച വൻതോതിൽ വർധിച്ചതായാണ്​ വിലയിരുത്തപ്പെടുന്നത്​. തെലങ്കാന പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റി അന്തരിച്ച്​ പ്രധനമന്ത്രി നരസിംഹറാവുവി​​െൻറ ഒാർമയിൽ ഒരു വർഷം നീളുന്ന പ്രത്യേക ചടങ്ങുകൾ നടത്താൻ തീരുമാനിച്ചതിനെ അഭിനന്ദിച്ച്​ മൻമോഹൻ സിംഗ്​ പിന്നീട്​ ട്വീറ്റ്​ ചെയ്​തു

Tags:    
News Summary - Congress's Throwback Pic Of Manmohan Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.