1984 സിഖ് കലാപക്കേസ്: കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർക്കെതിരെ കൊലക്കുറ്റം

ന്യൂഡൽഹി: 1984ലെ സിഖ് കലാപക്കേസിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർക്കെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. ഡൽഹിയിലെ പുൽ ബംഗഷ് ഗുരദ്വാര കത്തിക്കാനും സിഖുകാരെ കൊല്ലാനും ആൾക്കൂട്ടത്തെ പ്രേരിപ്പിച്ചത് ജഗദീഷ് ടൈറ്റ്ലറാണെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.

1984 നവംബർ ഒന്നിലെ കലാപത്തിൽ സിഖുകാരെ കൊല്ലാൻ ടൈറ്റ്ലറാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. പിന്നാലെ ജനക്കൂട്ടം പുൽ ബംഗാഷ് ഗുരദ്വാര അഗ്നിക്കിരയാക്കുകയും സിഖുകാരായ ഠാക്കൂർ സിങ്, ബാദർ സിങ്, ഗുരുചരൺ സിങ് എന്നിവരെ കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. കോൺഗ്രസ് നേതാവ് കാറിൽ നിന്നിറങ്ങി ജനക്കൂട്ടത്തെ കൊലപാതകത്തിന് പ്രേരിപ്പിക്കുന്നത് കണ്ടതായി ഒരു സ്ത്രീ മൊഴി നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.

നേരത്തെ ടൈറ്റ്ലർക്ക് ക്ലീൻചിറ്റ് നൽകി സി.ബി.ഐ മൂന്നു തവണ റിപ്പോർട്ട് നൽകിയെങ്കിലും കോടതി തള്ളിക്കളഞ്ഞിരുന്നു. മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം 2015 ഡിസംബർ നാലിന് കോടതി നിർദേശപ്രകാരമാണ് കേസിൽ പുനരന്വേഷണം നടത്തുന്നത്.

Tags:    
News Summary - Congress's Jagdish Tytler Charged With Murder By CBI In 1984 Riots Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.