ഡൽഹിയിൽ സഖ്യമില്ല; കോൺഗ്രസ്​ ഒറ്റക്ക്​ മൽസരിക്കും -പി.സി ചാക്കോ

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസ്​-എ.എ.പി സഖ്യമില്ല. ഇരു പാർട്ടികളും സീറ്റ്​ സംബന്ധിച്ച്​ ധാരണയായില്ല. വെള്ളിയാഴ്​ച ​ഏഴ്​ സീറ്റിലെയും കോൺഗ്രസ്​ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും പി.സി. ചാക്കോ വ്യക്​തമാക്കി.

എ.എ.പിയുമായി 3:4 എന്ന ഫോർമുലയനുസരിച്ച്​ സീറ്റ്​ പങ്കിടാമെന്നായിരുന്നു അവസാന ധാരണ. എന്നാൽ, മറ്റ്​ ചില സംസ്ഥാനങ്ങളിലും സഖ്യം വേണമെന്ന്​ എ.എ.പി ആവശ്യപ്പെട്ടു. ചർച്ചകൾക്കൊടുവിൽ ഡൽഹിയിലെ സഖ്യം സംബന്ധിച്ച്​ തീരുമാനമുണ്ടാക്കുകയും മറ്റ്​ സംസ്ഥാനങ്ങളിൽ ചർച്ചകൾ തുടരാനും ധാരണയായി. എന്നാൽ, ഇന്ന്​ രാവിലെ എ.എ.പി, സഖ്യത്തിൽ നിന്ന്​ നാടകീയമായി പിൻമാറുകയായിരുന്നുവെന്ന്​ പി.സി ചാക്കോ പറഞ്ഞു.

കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി സഖ്യത്തിന്​ അനുകൂലമായിരുന്നു. പരസ്യമായി തന്നെ സഖ്യം വേണമെന്ന്​ രാഹുൽ ഗാന്ധി നിലപാടെടുത്തു. ബി.ജെ.പിയെ തോൽപ്പിക്കുന്നതിനായി മറ്റ്​ പാർട്ടികളുമായി സഖ്യമാവാമെന്നാണ്​ കോൺഗ്രസ്​ നിലപാടെന്നും പി.സി ചാക്കോ പറഞ്ഞു.

Tags:    
News Summary - Congress Will Fight On All Seats In Delhi: PC Chacko-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.