ന്യൂഡൽഹി: സംസ്ഥാന ഘടകത്തിെൻറ കടുംപിടിത്തം മറികടന്ന് ഡൽഹിയിൽ ആം ആദ്മി പാർട് ടിയുമായി (ആപ്) സഖ്യമുണ്ടാക്കി മുന്നോട്ടുപോകാനുള്ള നടപടിയുമായി കോൺഗ്രസ് ദേശീയ നേതൃത്വം. വേണമെങ്കിൽ ആപ്പുമായി സഖ്യം കൂടുമെന്ന് ഡൽഹിയുടെ ചുമതലയുള്ള എ.െഎ.സി.സി നേതാവ് പി.സി. ചാക്കോ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കൂടാതെ, ദേശീയ നേതൃത്വം താഴെത്തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായം തേടിയപ്പോൾ ഭൂരിപക്ഷം പേരും സഖ്യം വേണമെന്നതിനെ അനുകൂലിച്ചു. ഡൽഹിയിലെ 52,000 ബൂത്തുതല പ്രവർത്തകരോടാണ് ശക്തി ആപ് വഴി സഖ്യം സംബന്ധിച്ച് അഭിപ്രായം തേടിയത്.
സഖ്യത്തിന് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന മുൻ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അജയ് മാക്കനും ഇപ്പോൾ ആപ്പുമായി കൂട്ടുകൂടണമെന്ന നിലപാട് പരസ്യമായി അറിയിച്ചിട്ടുണ്ട്. ഡൽഹിയോടൊപ്പം ഹരിയാനയിലും സഖ്യമുണ്ടാക്കിയേക്കും. സഖ്യം സംബന്ധിച്ച് തിങ്കളാഴ്ച വീണ്ടും കോൺഗ്രസിൽ ചർച്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.