ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കാൻ പ്രമേയം പാസാക്കി എ.െഎ.സി.സി സമൂഹമാധ്യമ വിഭാഗം. രാഹുലിനെ അധ്യക്ഷനാക്കിയാൽ പാര്‍ട്ടിക്ക് ഉണര്‍വുണ്ടാകുമെന്ന് സമൂഹമാധ്യമ വിഭാഗത്തിെൻറ ദേശീയ നിർവാഹക യോഗത്തിൽ പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി. ഫാഷിസ്റ്റ് ശക്തികൾ രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ഗീയതയും പടര്‍ത്താനാണ് സമൂഹമാധ്യമങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തി.
ഗാന്ധിയുടെയും നെഹ്റുവിെൻറയും തത്ത്വശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ചുനിര്‍ത്താനുള്ള ഉപകരണമായി മാത്രമേ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കൂ. ഭരണപക്ഷം തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളിലൂടെ വെറുപ്പും വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുകയാണ്. ഇതുവഴി തങ്ങളുടെ കഴിവുകേടുകള്‍ മറച്ചുവെക്കുകയാണെന്നും സംഘടന ആരോപിച്ചു.
യോഗത്തിൽ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. മനുഷ്യത്വവും സ്നേഹവും മുന്‍നിര്‍ത്തി പോരാട്ടം തുടരണമെന്ന് ആഹ്വാനംചെയ്ത രാഹുൽ പാര്‍ട്ടിയുടെ സമൂഹമാധ്യമ വിഭാഗത്തെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.