'മോദിയുടെ വ്യവസ്ഥാപിത മായ്ച്ചുകളയൽ'; ദേശീയ മ്യൂസിയം ഒഴിപ്പിക്കുന്നതിൽ വിമർശനവുമായി കോൺഗ്രസ്‌

ന്യൂഡൽഹി: സെൻട്രൽ വിസ്ത പുനർവികസന പദ്ധതിക്ക് കീഴിൽ ദേശീയ മ്യൂസിയം ഒഴിപ്പിച്ചതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യവസ്ഥാപിത മായ്ച്ചുകളയൽ പ്രചാരണത്തിന്റെ ഭാഗമായി മറ്റൊരു മഹത്തായ ഘടന കൂടി നഷ്ടമാവുകയാണ്. രാജ്യത്തിന് നഷ്‌ടമാകുന്നത് ഒരു മഹത്തായ ഘടന മാത്രമല്ല, അതിന്റെ സമീപകാല ചരിത്രത്തിന്റെ ഒരു ഭാഗം കൂടിയാണ്. ഇത് പ്രധാനമന്തിയുടെ ക്യാമ്പയിൻ ആണെന്നും അദ്ദേഹം പറഞ്ഞു.

മ്യൂസിയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒഴിച്ചുമാറ്റപ്പെട്ടാൽ പിന്നീട് മ്യൂസിയും നിർമ്മിക്കപ്പെടുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

ഈ വർഷം അവസാനത്തോടെ ദേശിയ മ്യൂസിയും ഒഴിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. നിർമാണത്തിനായുള്ള സ്ഥലം അന്വേഷിക്കുകയാണെന്നാണ് വിശദീകരണം. 2.10 ലക്ഷത്തിലധികം പുരാവസ്തുക്കളുടെ ശേഖരത്തിന്റെ ഏകദേശം 10 ശതമാനവും ഈ മ്യൂസിയത്തിലാണ്. അടുത്ത വര്‍ഷം മാര്‍ച്ചോടെ കെട്ടിടം പൊളിക്കും.

Tags:    
News Summary - Congress slams PM Modi over vacating National museum on pretext of Central Vista re developmental project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT