ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കിയത് വലിയ പിഴവെന്ന് കോൺഗ്രസ് നേതാവും കൽക്കാജി മണ്ഡലം സ്ഥാനാർഥിയുമായ അൽക്ക ലാംബ. മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെയും അപമാനിച്ച കെജ്രിവാൾ ഇപ്പോൾ മൻമോഹൻ സിങ്ങാണ് പ്രധാനമന്ത്രിമാരുടെ പട്ടികയിൽ ഏറ്റവും സത്യസന്ധനെന്ന് പറയുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിനുവേണ്ടി കോൺഗ്രസിനോട് കെജ്രിവാൾ യാചിച്ചു.
ഏഴ് സീറ്റുകളിൽ സഖ്യത്തിലേർപ്പെടുകയും പിന്തുണക്കുകയും ചെയ്തത് വലിയ പിഴവായിപ്പോയെന്നും അൽക്ക പറഞ്ഞു. ഡൽഹിയിലെ ഏഴ് സീറ്റുകളിലും ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കിയാണ് കെജ്രിവാൾ മത്സരത്തിനിറങ്ങുന്നത്. ധൈര്യമുണ്ടെങ്കിൽ ഇൻഡ്യ മുന്നണിയിൽനിന്ന് പുറത്തുപോകുന്നുവെന്ന് കെജ്രിവാൾ പ്രഖ്യാപിക്കണമെന്നും അൽക്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.