‘വരൂ ജനാധിപത്യത്തെ സംരക്ഷിക്കാം’;ബി.ജെ.പിയുടെ അട്ടിമറി  പ്രവർത്തനങ്ങൾ​െക്കതിരെ കാമ്പയിനുമായി 'കോൺഗ്രസ്​

നങ്ങൾ തെരഞ്ഞെടുത്ത ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കുന്ന ബി.ജെ.പി നീക്കത്തിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനംചെയ്​ത്​ കോൺഗ്രസ്​. ‘സ്​പീക്ക്​ അപ്പ്​ ഫോർ ഡെമോക്രസി(#speakupfordemocracy)’ എന്ന തലക്കെട്ടിലാണ്​ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുന്നത്​​. ഇതു സംബന്ധിച്ച വീഡിയോയും  സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

രാജ്യം കൊറോണക്കെതിരായ യുദ്ധം നയിക്കു​േമ്പാൾ ബി.ജെ.പി രാജ്യത്തെ ജനങ്ങളുടെ നിർണയാവകാശങ്ങളെയും ഭരണഘടനയേയും ചോദ്യം ചെയ്യുകയാണ്​. 2018ൽ തെരഞ്ഞെടുക്കപ്പെട്ട രാജസ്​ഥാനിലെ കോൺഗ്രസ്​ സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണ്​ നിലവിൽ ബി.ജെ.പി നടത്തുന്നത്​. മധ്യപ്രദേശിലും ഇതുതന്നെയാണ്​ സംഭവിച്ചത്​.ho

Full View

രാജസ്​ഥാനിൽ അടിയന്തിരമായി നിയമസഭ വിളിച്ചുകൂട്ടണമെന്നും കോൺഗ്രസ്​ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ അട്ടിമറി പ്രവർത്തനങ്ങളെപറ്റി ഒാരോരുത്തരും വീഡിയോകൾ ചെയ്​ത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കണമെന്നും ആഹ്വാനമുണ്ട്​. 

Tags:    
News Summary - Congress to run nationwide digital campaign ‘Speak Up For Democracy’ on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.