ബിഹാറിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ്; സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം കുതുംബയിൽ മത്സരിക്കും

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. 48 പേരാണ് ആദ്യ പട്ടികയിലുള്ളത്. ഇതിൽ 24 പേർ ആദ്യ ഘട്ടത്തിലും 24 പേർ രണ്ടാംഘട്ടത്തിലും മത്സരിക്കുന്ന സ്ഥാനാർഥികളാണ്. ബാക്കി സ്ഥാനാർഥികളുടെ പട്ടിക വൈകാതെ പുറത്തിറക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം കുതുംബ മണ്ഡലത്തിലും കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് ഷക്കീൽ അഹ്മദ് ഖാൻ കദ്‍വാ മണ്ഡലത്തിലും ജനവിധി തേടും. സഖ്യ കക്ഷികളുമായി സീറ്റ് വിഭജന ചർച്ച പൂർത്തിയാകുന്നതിന് മുമ്പാണ് കോൺഗ്രസ് പട്ടിക പ്രസിദധീകരിച്ചത്.

ആദ്യഘട്ട തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയാണ്. രണ്ടാം ഘട്ടത്തിലേക്ക് ഒക്ടോബർ 20നകം പത്രിക സമർപ്പിക്കണം. നവംബർ ആറിനും 11നുമാണ് ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ്. നവംബർ 14 ഫലം പ്രഖ്യാപിക്കും.

Tags:    
News Summary - Congress releases first list of 48 candidates for Bihar Assembly Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.