ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാലാമത്തെ പട്ടികയും പുറത്തിറക്കി. ഒമ്പത് സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തിറക്കിയത്. ഇതോടെ 104 സീറ്റിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കിക്കഴിഞ്ഞു.
നവംബർ നാലിനാണ് കോൺഗ്രസ് ആദ്യ പട്ടിക പുറത്തിറക്കിയത്. ആദ്യ പട്ടികയിൽ 43 സ്ഥാനാർഥികളായിരുന്നു ഉൾപ്പെട്ടിരുന്നത്. 46 സ്ഥാനാർഥികളുടെ രണ്ടാം പട്ടിക നവംബർ 10നും പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച ഏഴ് സ്ഥാനാർഥികളുടെ പട്ടികയും പുറത്തിറക്കി. അതിൽ ഒരാൾ നേരത്തെയുണ്ടായിരുന്ന സ്ഥാനാർഥിയെ മാറ്റി നിയമിച്ചതായിരുന്നു.
ദ്വാരകയിൽ നിന്ന് മാലുഭായ് കന്ദോരിയ, തലാലയിൽ മനിഷ് ദോദിയ, കോടിനർ എസ്.സിയിൽ നിന്ന് മഹേഷ് മക്‍വാന, ഭാവ്നഗർ റൂറലിൽ നിന്ന് രേവത് സിൻഹ് ഗോലി, ഭാവ്നഗർ ഈസ്റ്റിൽ നിന്ന് ബൽദേവ് മജിഭായ്, ബോടതിൽ നിന്ന് രമേഷള മെർ, ജംബുസറിൽ നിന്ന് സഞ്ജയ് സോളങ്കി, ഭരുചിൽ നിന്ന് ജയ്കന്ത്ഭായ് ബി പട്ടേൽ, ധരംപുർ എസ്.ടി കിഷൻഭായ് വെസ്തഭായ് പട്ടേൽ എന്നിവരാണ് മത്സരിക്കുന്നവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.