ഗുജറാത്തിൽ കോൺ​ഗ്രസിന് തിരിച്ചടി; എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ നരൻ റാത്വ ബി.ജെ.പിയിൽ

ന്യൂഡൽഹി: കോൺ​ഗ്രസ് രാജ്യസഭാ എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ നരൻ റാത്വ ബി.ജെ.പിയിൽ ചേർന്നു. മകനും മറ്റ് നിരവധി അനുകൂലികൾക്കൊപ്പമാണ് റാത്വയുടെ കൂടുമാറ്റം. ​ഗാന്ധി​ന​ഗറിലെ ബി.ജെ.പി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീലിൻ്റെ നേതൃത്വത്തിലായിരുന്നു പാർട്ടി പ്രവേശം. കാവി തൊപ്പിയും പതാകയും നൽകിയായിരുന്നു വരവേൽപ്.

ഏപ്രിലിൽ എം.പി കാലാവധി അവസാനിക്കാനിരിക്കെയാണ് പാട്ടീൽ ബി.ജെ.പിക്കൊപ്പം ചേർന്നത്. 1989, 1991, 1996, 1998, 2004 വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അഞ്ച് തവണ ലോക്സഭാ എം.പിയായി പ്രവർത്തിച്ചിട്ടുണ്ട്. 2004ലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യു,പി.എ സർക്കാരിൽ റെയിൽവേ സഹമന്ത്രിയായിരുന്നു.

2021 മെയ് മുതൽ 2022 ഏപ്രിൽ വരെ പട്ടികജാതി പട്ടികവർഗ ക്ഷേമ സമിതി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാട്ടീലിന്റെ കൂടുമാറ്റം കോൺ​ഗ്രസിന് തിരിച്ചടിയായേക്കും. 

Tags:    
News Summary - Congress Rajya Sabha MP Joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.