ന്യൂഡൽഹി: ഡൽഹി കലാപം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം ഇരുസഭകളിലും ശക്തമായി തുടരുന് നു.
ലോക്സഭ ചേർന്നയുടൻ തന്നെ ഏഴ് എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺ ഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ബഹളം മൂലം ലോക്സഭ നടപടികൾ ഉച്ചക്ക് രണ്ടുമണി വരെ നിർത്തിവെച്ചു. പ ്രതിപക്ഷ ബഹളം മൂലം രാജ്യസഭ ഈമാസം 11ന് ചേരുന്നതിനായി പിരിഞ്ഞു.
പാർലമെൻറ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന ്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ പ്രതിഷേധം തുടരുകയാണ്. ഡൽഹി കലാപത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ സഭയിൽ പ്രതികരിക്കുക, എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കുക, അമിത് ഷാ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം നടത്തുന്നത്.
സഭയിൽ മോശമായി പെരുമാറി എന്ന് ആരോപിച്ച് കേരളത്തിൽ നിന്നുള്ള നാല് പേർ ഉൾപ്പെടെ ലോക്സഭയിലെ ഏഴ് കോൺഗ്രസ് എം.പിമാരെ കഴിഞ്ഞ ദിവസം സസ്പെൻറ് ചെയ്തിരുന്നു. ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബഹന്നാൻ, രാജ്മോഹൻ ഉണ്ണിത്താൻ, മണിക്ക ടാഗൂർ, ഗുർജീത് സിങ്, ഗൗരവ് ഗൊഗോയ് എന്നിവരെയാണ് സ്പീക്കർ സസ്പെൻഡ് ചെയ്തത്.
ഏപ്രിൽ മൂന്നു വരെ നാലാഴ്ച സഭാനടപടികളിൽ പെങ്കടുക്കുന്നതിനാണ് വിലക്ക്. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷും സ്പീക്കറെ കണ്ടിരുന്നു.
ഡൽഹി കലാപം സംബന്ധിച്ച് സഭയെ അഭിസംബോധന ചെയ്യുന്നതിന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മടിക്കുന്നതെന്തിനാണെന്ന് പ്രതിഷേധത്തിെൻറ നേതൃനിരയിലുള്ള ഹൈബി ഈഡൻ എം.പി ചോദിച്ചു. ‘കൊറോണ പോലുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം അനുവദിക്കുന്നുണ്ട്. അതേ പ്രാധാന്യത്തോടെ ആയിരങ്ങളെ ബാധിച്ച ഡൽഹി കലാപവും ചർച്ച ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം’ - ഹൈബി ഈഡൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.