സോണിയ 72​െൻറ നിറവിൽ

ന്യൂഡൽഹി: ഇന്ന്​ 72 തികയുന്ന  കോൺഗ്രസ്സ്​ അധ്യക്ഷ സോണിയാ ഗാന്ധിക്ക്​  ജന്മദിനാശംസകളുമായി രാഷ്​ട്രീയ ​േലാകം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പേർ സോണിയക്ക്​ പിറന്നാളാശംസകൾ നേർന്നു.​ മോദി സോണിയക്ക്​ ദീർഘായുസ്സും നല്ല ആരോഗ്യവും ഉണ്ടാവാൻ പ്രാർഥിക്കുന്നതായി അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

മാസങ്ങളായി ഗുജ്​റാത്തിൽ തങ്ങുന്ന രാഹുൽ തലസ്​ഥാനത്തെത്തി​ മാതാവ്​ ​േസാണിയയുടെ പിറന്നാ​ളാഘോഷത്തിൽ പ​െങ്കടുത്തു. ആഘോഷത്തിന്​ ശേഷം ഇന്ന്​ തന്നെ രാഹുൽ ഗുജ്​റാത്തി​േലക്ക്​ മടങ്ങും. പ്രധാനമന്ത്രി ​നരേന്ദ്ര മോദിയുടെ സ്വദേശമായ വഡ്​നഗറിൽ നടക്കുന്ന റാലിയിൽ രാഹുൽ പ​െങ്കടുക്കും.

ഗുജറാത്ത്​ തിര​െഞ്ഞടുപ്പ്​ റാലികളി​േ​ലാ മറ്റോ ഇത്​ വരെ  സോണിയാ ഗാന്ധി പ​െങ്കടുത്തിട്ടില്ല. ​േകാൺഗ്രസ്സ്​ നേതൃ സ്​ഥാനത്തേക്കുള്ള രാഹുൽ ഗാന്ധിയുടെ പ്രയാണത്തി​​​െൻറ ഭാഗമായാണ്​ പൊതു പരിപാടികളിൽ നിന്നുള്ള സോണിയയുടെ മാറി നിൽകൽ.

 


 

Tags:    
News Summary - Congress president Sonia Gandhi's 72nd birthday India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.