'സോണിയക്ക് കത്തെഴുതിയതല്ലാതെ പാർട്ടിക്കുവേണ്ടി എന്തു ചെയ്തു?'; ശശി തരൂരിനെതിരെ കോൺഗ്രസ് വക്താവ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ശശി തരൂർ എം.പിയെ കടന്നാക്രമിച്ച് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ്. സോണിയ ഗാന്ധി ആശുപത്രിയിലായ സമയത്ത് പാർട്ടിയിലെ അഴിച്ചുപണി ആവശ്യപ്പെട്ട് കത്തയച്ചതാണ് കോൺഗ്രസിൽ തരൂർ നൽകിയ പ്രധാന സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു.

നെഹ്റു കുടുംബത്തിന്റെ താൽപര്യാർഥം സ്ഥാനാർഥിയാകുമെന്ന് ഉറപ്പായ അശോക് ഗെഹ് ലോട്ടിനെ പാർട്ടി വക്താവ് പിന്തുണക്കുകയും ചെയ്തു. പ്രസിഡൻറ് സ്ഥാനത്തേക്ക് ആരെ തെരഞ്ഞെടുക്കണമെന്ന കാര്യം വളരെ ലളിതവും വ്യക്തവുമാണ് -ഗൗരവ് വല്ലഭ് പറഞ്ഞു.

രാഹുൽ ഗാന്ധി പ്രസിഡന്റാകണമെന്നാണ് ലക്ഷക്കണക്കായ പ്രവർത്തകർ ആഗ്രഹിക്കുന്നത്. അദ്ദേഹം തീരുമാനത്തിൽ ഉറച്ചുനിന്നാൽ രണ്ടിലൊരാളെ തെരഞ്ഞെടുക്കേണ്ടിവരും. രണ്ടുപേരെയും താരതമ്യംചെയ്യാൻ പോലും കഴിയില്ല. 45 വർഷമായി കളങ്കരഹിത പൊതുജീവിതം നയിച്ച ഗെഹ് ലോട്ട് കേന്ദ്രമന്ത്രിയും മൂന്നു വട്ടം മുഖ്യമന്ത്രിയുമായി. അഞ്ചുതവണ എം.പി, അഞ്ചുതവണ എം.എൽ.എ. രാജസ്ഥാനിൽ മോദി-ഷാമാരെ രാഷ്ട്രീയ ഗോദയിൽ മുട്ടുകുത്തിച്ചയാളാണ്. തരൂർ കത്തെഴുതിയതല്ലാതെ എന്തു ചെയ്തു? -ഗൗരവ് വല്ലഭ് ചോദിച്ചു.

Tags:    
News Summary - Congress president election: spokesperson against Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.